ദേശീയപാത നവീകരണത്തിന്റെ ഭാഗമായി ആകാശപാത നിർമ്മിക്കണം ; രാപ്പകൽ സമരത്തിന് നീലേശ്വരത്ത് ആവേശകരമായ തുടക്കം
നീലേശ്വരം : ദേശീയപാത നവീകരണത്തിന്റെ ഭാഗമായി മാർക്കറ്റ് ജംഗ്ഷനിൽ നീലേശ്വരത്തെ രണ്ടായി വിഭജിക്കുന്ന മൺമതിൽ നിർമ്മാണം ഉപേക്ഷിക്കണമെന്നും പകരം ആകാശപാത നിർമ്മിക്കണമെന്നും ആവശ്യപ്പെട്ട് നീലേശ്വരം നഗരസഭയുടെ നേതൃത്വത്തിലുള്ള കർമ്മസമിതി ആരംഭിച്ച രാപ്പകൽ സമരത്തിന് ആവേശകരമായ തുടക്കം. രാഷ്ട്രീയ ജാതി മത ഭേദമില്ലാതെ നൂറ് കണക്കിനാളുകളാണ് സമരത്തിൽ പങ്കാളികളായത് എം രാജഗോപാലൻ എംഎൽഎ സമരം ഉദ്ഘാടനം ചെയ്തു. കർമ്മസമിതി ചെയർമാനും നഗരസഭ ചെയർമാനുമായ പിപി മുഹമ്മദ് റാഫി അധ്യക്ഷനായി. സമരം ശനി രാവിലെ 10 ഓടെ സമാപിക്കും. നീലേശ്വരം പുഴ മുതൽ പോലീസ് സ്റ്റേഷൻ വരെ മേൽപ്പാലം പണിയുക, നീലേശ്വരം പഴയ പാലം പൊളിച്ച് പുതിയ പാലം പണിയുക, നിർമ്മാണം പൂർത്തിയാകുന്ന കച്ചേരികടവ് പാലത്തിന്റെ അപ്പ്രോച്ച് റോഡിൽ നിന്നും ദേശീയപാതയിലേക്ക് പ്രവേശിക്കാനും തിരിച്ചുവരാനുമുള്ള സൗകര്യമൊരുക്കുക, കരുവാച്ചേരി വളവിൽ ഫൂട്ട് ഓവർ ബ്രിഡ്ജ് പണിയുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് കർമ്മസമിതി സമര രംഗത്തിറങ്ങിയത്. രാപകൽ സമരത്തിൽ നഗരസഭ വൈസ് ചെയർമാൻ പി എം സന്ധ്യ, മുൻ എംപി പി കരുണാകരൻ, മുൻ എംഎൽഎ കെ പി സതീഷ് ചന്ദ്രൻ , കെപിസിസി ജനറൽ സെക്രട്ടറി സന്ദീപ് വാര്യർ, ഡിസിസി പ്രസിഡണ്ട് പി കെ ഫൈസൽ, സേവാദൾ ചെയർമാൻ രമേശൻ കരുവാച്ചേരി, മുൻ നഗരസഭ ചെയർമാൻമാരായ പ്രൊഫ.കെ പി ജയരാജൻ, വി ഗൗരി, മുൻ പഞ്ചായത്ത് പ്രസിഡൻ്റുമാരായ കെ വി ദാമോദരൻ മാമുനി വിജയൻ, എറുവാട്ട് മോഹനൻ , വിവിധ രാഷ്ട്രീയ സന്നദ്ധ സാംസ്കാരിക സംഘടന ഭാരവാഹികളായ എം രാജൻ, കെ ഉണ്ണി നായർ, മടിയൻ ഉണ്ണികൃഷ്ണൻ, ഇ എം കുട്ടി ഹാജി, അഡ്വ. കെ പി നസീർ , പി യു വിജയകുമാർ, പി വിജയകുമാർ, കെ വി സുരേഷ് കുമാർ , ഉദയൻ പാലായി,സേതു ബങ്കളം, പി സി സുരേന്ദ്രൻ നായർ , സുരേഷ് മടിക്കൈ, കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ ,സുരേഷ് പുതിയേടത്ത്, എ ജി ബഷീർ, കെ വി ചന്ദ്രൻ ,കെ ഉണ്ണി നായർ , സി വി ദ്യാധരൻ, പുഴക്കര റസാഖ്, ഡോ. നന്ദകുമാർ കോറോത്ത്, ലക്ഷ്മി നാരായണ പ്രഭു, പി ഭാർഗവി, പി വി സതീശൻ, ബിന്ദു രാജ്, നഗരസഭ സ്റ്റാറ്റിംഗ് കമ്മറ്റി ചെയർമാൻമാരായ എവിസുരേന്ദ്രൻ ,ഷമീനമുഹമ്മദ്, കെ സതീശൻ , ഇ കെ ചന്ദ്രൻ , ഇ ചന്ദ്രമതി,തുടങ്ങിയവർ സംസാരിച്ചു. അഡ്ഹോക്ക്കമ്മിറ്റി കൺവീനർ ഇ ഷജീർ സ്വാഗതം പറഞ്ഞു. സമരത്തിന്റെ തുടർച്ചയായി വിവിധ രാഷ്ട്രീയ, സാംസ്ക്കാരിക സന്നദ്ധ സംഘടന ഭാരവാഹികളുടെ യോഗം 26ന് വൈകിട്ട് 4 ന് നീലേശ്വരംനഗരസഭാ ഹാളിലും, 3000 പേർ അണിനിരക്കുന്ന ജനകീയ കൺവെൻഷൻ 28ന് വൈകിട്ട് 4.30ന് മാർക്കറ്റ് ജംഗ്ഷനിലും നടക്കും. നീലേശ്വരം പഴയ പാലം പൊളിച്ച് പുതുക്കി പണിയുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കർമ്മസമിതിയുടെ നേതൃത്വത്തിൽ 29 മുതൽ അനിശ്ചിതകാല സത്യഗ്രഹ സമരവും ആരംഭിക്കും.
No comments