Breaking News

പിക്കപ്പ് ലോറിയിലുണ്ടായിരുന്ന ഗ്യാസ് സിലിണ്ടറുകള്‍ റോഡിലേക്ക് തെറിച്ചുവീണു, തലനാരിഴയ്ക്ക് ഒഴിവായത് വൻ ദുരന്തം


തൃശൂര്‍: പെരുമ്പിലാവ് കടവല്ലൂര്‍ പാറപ്പുറത്ത് ഗ്യാസ് സിലിണ്ടറുകള്‍ കയറ്റി വന്ന മിനി പിക്കപ്പ് ലോറി നിയന്ത്രണം വിട്ട് വീട്ടുമതിലില്‍ ഇടിച്ച് രണ്ട് പേര്‍ക്ക് പരിക്കേറ്റു. കണ്ടന്‍കാവ് വിളയൂര്‍ സ്വദേശികളായ ഹൈദര്‍ അലി (42), അബ്ദുല്‍ റഷീദ് (46) എന്നിവര്‍ക്കാണ് പരിക്കേറ്റത്. കടവല്ലൂര്‍ ഭാഗത്തുനിന്ന് അയിനൂരിലേക്ക് വരികയായിരുന്ന ലോറി നിയന്ത്രണം നഷ്ടപ്പെട്ട് സമീപത്തെ വീട്ടുമതിലിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തില്‍ വീട്ടുമതില്‍ പൂര്‍ണ്ണമായും തകരുകയും വാഹനത്തിന് വലിയ തോതില്‍ കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു.

No comments