Breaking News

ഒളിവിൽ കഴിഞ്ഞിരുന്ന കൊലക്കേസ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു, പിടിയിലായത് പെരിയ, ചെക്കിപ്പള്ളത്തെ സുബൈദ കൊലക്കേസിലെ പ്രതി


കാസർകോട്: സ്ത്രീയെ കൊലപ്പെടുത്തി മൃതദേഹം കലുങ്കിനടിയിൽ തള്ളിയ കേസിലെ പ്രതി അറസ്റ്റിൽ. സുള്ള്യ, അജാവര സ്വദേശി എൻ എം അബ്ദുൽ അസീസ് എന്ന അജ്ജാവര അസീസി(30)നെയാണ് പുത്തൂർ,കഡബ പൊലീസ് ആന്ധ്രപ്രദേശിൽ നിന്ന് അറസ്റ്റ് ചെയ്തത്.

2012 ജനുവരി 31ന് കഡബ പൊലീസ് സ്റ്റേഷൻ പരിധിയിലെ കൊമ്പാരു, അമൈദഡുക്കയിൽ സ്ത്രീയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് അസീസ്. പിന്നീട് ഒളിവിൽ പോയ അസീസിനെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ആന്ധ്രപ്രദേശിൽ ഒളിവിൽ കഴിയുന്നതിനിടയിലാണ് പിടിയിലായത്. 2018 ജനുവരി 17ന് ബേക്കൽ പൊലിസ് സ്റ്റേഷൻ പരിധിയിലെ പെരിയ,വില്ലാരംപതി, ചെക്കിപ്പള്ളത്തെ സുബൈദ (60)യെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് അറസ്റ്റിലായ അജ്ജാവര അസീസ്.


No comments