Breaking News

മിന്നുകെട്ടി നേരെ ബൂത്തിലേക്ക്, മണവാട്ടിയായി നന്ദന വോട്ട് ചെയ്തു


തൃശൂര്‍: വരന്‍ മിന്നു ചാര്‍ത്തിയതിനു പിന്നാലെ നവവധു പോയത് പോളിങ് ബൂത്തിലേക്ക്. തളിക്കുളം പുളിയംതുരുത്ത് കാര്യാട്ട് സുകുമാരന്റേയും ബിന്ദുവിന്റേയും മകള്‍ നന്ദനയുടെ വിവാഹ ദിനത്തിലായിരുന്നു പോളിങ്. ചെന്ത്രാപ്പിന്നി കല്ലേപ്പറമ്പില്‍ ലിജീഷ് ആണ് വരന്‍. കുടുംബ ക്ഷേത്രത്തില്‍ രാവിലെ നടന്ന താലികെട്ടിനു ശേഷം പങ്കാളിയോടൊപ്പം വിവാഹ വേഷത്തില്‍ തന്നെ പത്താം കല്ല് സി.എം.എസ്. യു.പി. സ്‌കൂളിലെ 8ാം നമ്പര്‍ ബൂത്തിലെത്തി വോട്ട് ചെയ്ത് മടങ്ങുകയായിരുന്നു നന്ദന.

No comments