Breaking News

പോളിംഗ് ബൂത്തിൽ ബഹളം വെച്ചെന്ന് ആരോപിച്ച് ഉദുമ മണ്ഡലം യുഡിഫ് സ്ഥാനാർഥി കെ. നീലകണ്ഠന്റെ ചീഫ് ഏജന്റ് അഡ്വ.ബി.എം ജമാലിനെ പൊലീസ് അറസ്റ്റ് ചെയ്തു


ഉദുമ: പോളിംഗ് ബൂത്തിൽ ബഹളം വെച്ചെന്ന് ആരോപിച്ച് ഉദുമ മണ്ഡലം യുഡിഫ് സ്ഥാനാർഥി കെ. നീലകണ്ഠന്റെ ചീഫ് ഏജന്റ് അഡ്വ.ബി.എം ജമാലിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബൂത്തിൽ രഹസ്യ ക്യാമറ ധരിച്ചെത്തിയതായി ആരോപണത്തെ തുടർന്ന് ബൂത്തിന് സമീപം ബഹളംവെച്ചതിനാണ് ജമാലിനെ ബേക്കൽ സബ് ഇൻസ്പെക്ടർ മനോജ് അറസ്റ്റ് ചെയ്തത്. എന്നാൽ ഒളിക്യാമറ കണ്ടെത്താനായില്ലെന്ന് പോലീസ് പറഞ്ഞു. ഏജന്റ് ധരിച്ച് പവർ ഗ്ലാസിൽ ഒളിക്യാമറ ഘടിപ്പിച്ചിട്ടുണ്ടെന്നായിരുന്നു ആരോപണം. ഉദുമ മണ്ഡലത്തിലെ ബേക്കൽ ഇസ്ലാമിക് എ. എൽ. പി സ്കൂളിലാണ് സംഭവം. ഇവിടെ സംഘർഷമുണ്ടാക്കിയെന്നതിനാണ് യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ ഏജന്റായ ജമാലിനെ അറസ്റ്റ് ചെയ്തത്.

No comments