Breaking News

തെരുവുനായ ശല്യം കൊണ്ട് പൊറുതിമുട്ടി കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ എത്തുന്ന യാത്രക്കാർ


കാഞ്ഞങ്ങാട് സ്റ്റേഷൻ തെരുവുനായ ശല്യം കൊണ്ട് ഏറെ വലയുന്ന സ്റ്റേഷനുകളിലൊന്നാണ് കാഞ്ഞങ്ങാട്. സ്റ്റേഷൻ പരിസരം കേന്ദ്രീകരിച്ചു നൂറിലധികം തെരുവുനായ്ക്കളുണ്ടെന്നു പരിസരവാസികൾ പറയുന്നു. പ്ലാറ്റ്ഫോമിൽ കിടന്നുറങ്ങുന്ന നായ്ക്കൾ യാത്രക്കാർക്കു ഭീഷണിയാണ്. കിടന്നുറങ്ങുന്ന നായ്ക്കളെ അറിയാതെ ചവിട്ടി കടികിട്ടുന്ന സംഭവവുമുണ്ടാവുന്നു. സ്റ്റേഷനിൽ വൈദ്യുതി പോയാൽ കിടന്നുറങ്ങുന്ന നായ്ക്കൾ യാത്രക്കാരുടെ ശ്രദ്ധയിൽ പെടാറില്ല. റെയിൽവേ സ്റ്റേഷൻ പരിസരവും നായ്ക്കളുടെ വിഹാരകേന്ദ്രമാണ്. സമീപത്തു മത്സ്യമാർക്കറ്റുള്ളത് ഇവയുടെ എണ്ണം കൂടാൻ കാരണമാകുന്നു. രാത്രികാലങ്ങളിൽ റെയിൽവേ സ്റ്റേഷൻ റോഡ് വഴി നടന്നുപോകാൻ ഭയമാണെന്നു യാത്രക്കാർ പറയുന്നു. വഴിയോരത്തു വെളിച്ചമില്ലാത്തതും പ്രതിസന്ധിയാണ്. പേയിളകിയ പട്ടിയെ ആഴ്ചകൾക്കു മുൻപ് സ്റ്റേഷൻ പരിസരത്തു ചത്തനിലയിൽ കണ്ടിരുന്നു. ഒട്ടേറെത്തവണ പരാതിപ്പെട്ടിട്ടും സ്റ്റേഷനിലെ തെരുവുനായ ശല്യത്തിന് പരിഹാരം കാണാൻ അധികൃതർക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.

No comments