കിണർ വൃത്തിയാക്കുന്നതിനിടെ കയർ പൊട്ടി വീണു ; രാജപുരം ഒന്നാം മൈലിൽ യുവാവിനെ രക്ഷപ്പെടുത്തി
രാജപുരം: ഒന്നാം മൈലിൽ കിണർ വൃത്തിയാക്കുന്നതിനിടെ അപകടത്തിൽപ്പെട്ട യുവാവിനെ കുറ്റിക്കോൽ ഫയർഫോഴ്സും രാജപുരം പോലീസും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി.
കിണറ്റിലെ പുല്ല് പറിക്കുന്നതിനായി തൂക്കിയിട്ട ഏണിയിൽ നിന്ന് കയറിൽ തൂങ്ങി നിൽക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. അപ്രതീക്ഷിതമായി കയർ മുറിഞ്ഞുപോയതിനെത്തുടർന്ന് യുവാവ് താഴേക്ക് വീഴുകയായിരുന്നു. എന്നാൽ കിണറിന് വലിയ ആഴമില്ലാതിരുന്നതും താഴേക്ക് വീഴുന്നതിനിടെ ഏണിയിൽ പിടുത്തം കിട്ടിയതും വലിയ ദുരന്തം ഒഴിവാക്കാൻ സഹായിച്ചു.
അപകടത്തിൽ തലയ്ക്ക് ചെറിയ മുറിവ് പറ്റിയിട്ടുണ്ടെങ്കിലും ശരീരത്തിൽ മറ്റ് പൊട്ടലുകളോ ഗുരുതരമായ പരിക്കുകളോ ഇല്ല. ആശുപത്രിയിൽ എത്തിച്ച് ആവശ്യമായ ചികിത്സ നൽകിയ ശേഷം ഇദ്ദേഹം ഇന്നലെ തന്നെ വീട്ടിൽ തിരിച്ചെത്തിയിട്ടുണ്ട്. ഇപ്പോൾ വീട്ടിൽ വിശ്രമത്തിലാണ്.
No comments