Breaking News

തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഭിന്നശേഷിക്കാരായ കുട്ടികളെ ഉപയോഗിച്ചു; കാഞ്ഞങ്ങാട് യു.ഡി.എഫ് സ്ഥാനാർത്ഥി ഷൈജി ഓട്ടപ്പള്ളിക്കെതിരെ രാജപുരം പോലീസ് കേസ് എടുത്തു


രാജപുരം : കാഞ്ഞങ്ങാട് നിയമസഭാ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ഷൈജി ഓട്ടപ്പള്ളിക്കെതിരെ രാജപുരം പോലീസ് കേസെടുത്തു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഭിന്നശേഷിക്കാരായ കുട്ടികളെ ഉപയോഗിക്കുകയും അത് സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുകയും ചെയ്തതിനാണ് നടപടി.

രാജപുരം സ്വദേശിയും നിലവിൽ ഡൽഹിയിൽ താമസക്കാരനുമായ സോനിഷ് ജോയ് ഇ-മെയിൽ വഴി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഏപ്രിൽ 9-ന് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി തന്റെ ഫേസ്ബുക്ക് പേജിൽ ഭിന്നശേഷിക്കാരായ കുട്ടികളോടൊപ്പമുള്ള ചിത്രങ്ങൾ ഷൈജി ഓട്ടപ്പള്ളി പോസ്റ്റ് ചെയ്തിരുന്നു. ഇത് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നും ഭിന്നശേഷിക്കാരുടെ അവകാശങ്ങളെ ഹനിക്കുന്നതാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.


No comments