Breaking News

ജില്ലാ ശുചിത്വ മിഷനും സ്വീപ്പും റൈഡ് വിത്ത് കളക്ടർ സൈക്കിൾ റാലി നടത്തി


2026 സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പ് ഹരിതചട്ടം പാലിച്ച് നടത്തുന്നതിനും ഏപ്രിൽ 9 ന് നടക്കുന്ന തെരഞ്ഞെടുപ്പിൽ എല്ലാവരും വോട്ട് രേഖപ്പെടുത്തണമെന്ന സ്വീപ്  ബോധവൽക്കരണ ത്തിന്റെയും  ഭാഗമായി ജില്ലാ ശുചിത്വ മിഷന്റെ നേതൃത്വത്തിൽ ‘ചേസ് ദി ഗ്രീൻ ട്രാക്ക്; റൈഡ് വിത്ത്‌ കളക്ടർ ‘സൈക്കിൾ റാലി സംഘടിപ്പിച്ചു. ശുചിത്യമിഷൻ സ്വീപിൻ്റെ സഹകരണത്തോടെ സംഘടിപ്പിച്ച  റാലി ജില്ലാ കളക്ടർ  ഫ്ലാഗ് ഓഫ് ചെയ്ത് റാലിയിൽ ഉടനീളം പങ്കെടുത്തു.

ഫിസിക്കൽ ഫിറ്റ്നസ് പ്രോത്സാഹിപ്പിക്കുന്നതും റാലിയുടെ ലക്ഷ്യങ്ങളിലൊന്നാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കാസർകോട് പെഡലേഴ്സ് സൈക്ലിംഗ് ക്ലബിലെയും തൃക്കരിപ്പൂർ സൈക്ലിംഗ് ക്ലബ്ബിലെയും മുപ്പതോളം അംഗങ്ങൾ റാലിയിൽ പങ്കെടുത്തു.

കാഞ്ഞങ്ങാട് പഴയ ബസ് സ്റ്റാൻഡിൽ നിന്ന് ആരംഭിച്ച റാലി ബേക്കൽ കോട്ട വഴി ബേക്കൽ ബീച്ച് പാർക്കിൽ സമാപിച്ചു. ബേക്കൽ ബീച്ച് പാർക്ക് മാനേജിങ് ഡയറക്ടർ അനസ് മുസ്തഫ സംഘത്തെ സ്വാഗതം ചെയ്തു. ഫ്ലാഗ് ഓഫ് ചടങ്ങിൽ ശുചിത്വ മിഷൻ ജില്ലാ കോർഡിനേറ്റർ പി. ജയൻ സ്വാഗതം പറഞ്ഞു. സ്വീപ് നോഡൽ ഓഫീസർ രതീഷ് പിലിക്കോട്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം. മധുസൂദനൻ എന്നിവർ സംസാരിച്ചു. 

കാസർകോട് പെഡലേഴ്സ് സൈക്ലിംഗ് ക്ലബ്ബിന്റെ ഫൗണ്ടർ പ്രസിഡന്റ് രതീഷ് അമ്പലത്തറ, സെക്രട്ടറി ബാബു മയൂരി, അംഗങ്ങളായ വി എൻ ശ്രീകാന്ത്, താജുദ്ദീൻ, വിനീത് എന്നിവർ റാലിയുടെ ഭാഗമായി.

ബേക്കൽ ടൂറിസം റെസിഡന്റ്സ് അസോസിയേഷൻ അംഗങ്ങളായ സൈഫുദ്ദീൻ കളനാട്, പി. കെ. ഷംസുദ്ദീൻ, ഫെറൂഖ് കാസ്മി എന്നിവരും പരിപാടിയിൽ പങ്കെടുത്തു.

No comments