Breaking News

ടാറിങ് കഴിഞ്ഞ് രണ്ടാം ദിവസം റോഡ് തകര്‍ന്നു ; കരിന്തളത്ത് കരാറുകാരനെതിരെ പ്രതിഷേധം ശക്തം

 


കരിന്തളം: ലക്ഷങ്ങള്‍ ചെലവഴിച്ച് ടാറിങ് നടത്തിയ റോഡ് രണ്ടാം ദിവസം തന്നെ തകര്‍ന്നു. കരിന്തളം പഞ്ചായത്തിലെ കക്കോല്‍ - വേട്ടറാടി റോഡാണ് പണി പൂര്‍ത്തിയായി മണിക്കൂറുകള്‍ക്കുള്ളില്‍ പലയിടത്തും പൊട്ടിപ്പൊളിഞ്ഞത്. റോഡ് നിര്‍മ്മാണത്തില്‍ വ്യാപക അഴിമതി നടന്നതായും കരാറുകാരന്റെ അനാസ്ഥയാണ് ഇതിന് കാരണമെന്നും ആരോപിച്ച് നാട്ടുകാരും രാഷ്ട്രീയ പ്രവര്‍ത്തകരും രംഗത്തെത്തി. ഇത് ഗുരുതര അനാസ്ഥയാണെന്നും അടിയന്തിര അന്വേഷണം നടത്തണമെന്നും കോണ്‍ട്രാക്ടര്‍ക്കെതിരെ കഴിഞ്ഞ 5 വര്‍ഷം നടത്തിയ മുഴുവന്‍ വര്‍ക്കുകളും വിജിലന്‍സ് അന്വേഷണ വിധേയമാക്കണമെന്നും കാഞ്ഞങ്ങാട് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ഉമേശന്‍ വേളൂര്‍ ആവശ്യപ്പെട്ടു

No comments