Breaking News

െമ്പോറിക്ഷ മറിഞ്ഞ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു


െമ്പോ റിക്ഷ മറിഞ്ഞ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പരവനടുക്കത്തെ കണ്‍സ്ട്രക്ഷന്‍ കമ്പനിയിലെ സൂപ്പര്‍വൈസര്‍ മണിയങ്കാനത്തെ ബദറുദ്ദീനാണ് (36) മരിച്ചത്. കഴിഞ്ഞ 7ന് രാവിലെ വിഷ്ണുപ്പാറ ജംഗ്ഷനിലാണ് അപകടമുണ്ടായത്. പെരുമ്പളയിലെ പണി സ്ഥലത്തേക്ക് ടെമ്പോറിക്ഷയില്‍ സാധനങ്ങളുമായി പോകുന്നതിനിടെ മറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കാഞ്ഞങ്ങാട് ആറങ്ങാടിയിലെ പരേതനായ മൊയ്തീന്‍കുഞ്ഞിയുടെയും ചാത്തങ്കൈ മാണിയിലെ ആയിഷയുടെയും മകനാണ്. ഭാര്യ: ഫസീല. മക്കള്‍: മൊയ്തീന്‍, ഫസ്‌ന. സഹോദരങ്ങള്‍: സക്കീന (കീഴൂര്‍), അബ്ദുല്ലത്തീഫ്, മുഹമ്മദ് (ഇരുവരും ദുബായ്), സൈനബ് (കുണിയ), സീനത്ത് (ചാത്തങ്കൈ), ബഷീര്‍ (ചാത്തങ്കൈ).


No comments