"തേൻവരിക്ക" വേനൽക്യാമ്പ് സംഘടിപ്പിച്ചു.. പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു കൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു
ബളാൽ ഗ്രാമപഞ്ചായത്ത് പത്താം വാർഡ് മെമ്പർ സനോജ് മാത്യുവിൻ്റെ കൊന്നക്കാട് പൊതുജന സേവന കേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ 9 മുതൽ 19 വയസ് വരെ പ്രായമുള്ള വിദ്യാർത്ഥികൾക്കായി വേനൽ ക്യാമ്പ് സംഘടിപ്പിച്ചു. വാർഡ് മെമ്പർ സനോജ് മാത്യു അധ്യക്ഷത വഹിച്ച ഉദ്ഘാടന സമ്മേളനത്തിൽ കുടുംബശ്രീ എ.ഡി.എസ് സെക്രട്ടറി ലതാ മോഹനൻ സ്വാഗതം പറഞ്ഞു.ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു കൃഷ്ണൻ ഉദ്ഘാടനവും ,വൈസ് പ്രസിഡണ്ട് ദീപ ടി കെ മുഖ്യാതിഥിയുമായി. പഞ്ചായത്ത് അംഗങ്ങളായ ഷാജൻ പൈങ്ങോട്ട്, ശ്രീജ കല്ലഞ്ചിറ, ലൈബ്രറി കൗൺസിൽ അംഗം ടിപി തമ്പാൻ, സിഡിഎസ് മെമ്പർ നബീസ മാനിയിൽ, രാമകൃഷ്ണൻ കെ, ആശാ ജയകുമാർ എന്നിവർ സംസാരിച്ചു. ശ്രീജിത്ത് കൊന്നക്കാട് നന്ദി പറഞ്ഞു.
ചലച്ചിത്ര പ്രവർത്തകനും, അധ്യാപകനും, എഴുത്തുകാരനുമായ സുഭാഷ് വനശ്രീ, അധ്യാപകനും എഴുത്തുകാരനുമായ രാജൻ ചുള്ളി, നാടൻ പാട്ടുകലാകാരി ലതിക ചന്ദ്രൻ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. വിവിധ പ്രദേശങ്ങളിൽ നിന്നായി നിരവധി വിദ്യാർത്ഥികളാണ് ക്യാമ്പിൽ പങ്കെടുത്തത്.
ക്യാമ്പിന്റെ സമാപനത്തിൽ വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റുകൾ നൽകി. മാലോത്തു കസബ സ്കൂൾ പ്രിൻസിപ്പാൾ മിനി പോൾ, കൊന്നക്കാട് ജി എൽ പി എസ് സ്കൂൾ എച്ച് എം ജിൻസി ജോസഫ് എന്നിവർ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു
No comments