Breaking News

പനത്തടി ഗ്രാമപഞ്ചായത്തിലെ ആരോഗ്യ സ്റ്റാൻഡിങ് കമ്മറ്റി അംഗങ്ങൾ കിനാനൂർ കരിന്തളം പഞ്ചായത്ത്‌ ഹരിത കർമ്മ സേനയുടെ എം,സി,എഫ്,ആർ ആർ എഫ് സന്ദർശിച്ചു


കരിന്തളം : പനത്തടി പഞ്ചായത്തിലെ ഹരിതകർമ്മ സേനയെ ശക്തിപ്പെടുത്തുവാനും, അവരുടെ പ്രവർത്തനങ്ങളെ വിലയിരുത്തുവാനും വേണ്ടി കാസർഗോഡ് ജില്ലയിലെ ഏറ്റവും നല്ല രീതിയിൽ പ്രവർത്തിക്കുന്ന കിനാനൂർ കരിന്തളം പഞ്ചായത്തിലെ എം സി എഫ്, ആർ ആർ എഫ് സന്ദർശിച്ച് കമ്മറ്റി അംഗങ്ങൾ പ്രവർത്തനങ്ങൾ മനസ്സിലാക്കി. ആരോഗ്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ രതീഷ് കെ ബി കമ്മറ്റി അംഗങ്ങളായ റീന തോമസ്, പ്രസീത റാണി, ഷിബു. എം, അസിസ്റ്റന്റ് സെക്രട്ടറി അഗസ്റ്റിൻ, വി ഇ ഒ സീനു, എച്ച് ഐ സുജ, എന്നിവർ ടീമിൽ ഉണ്ടായിരുന്നു.


No comments