ബസ്സിൽ വീണുകിട്ടിയ പണം ഉടമസ്ഥന് തിരികെ നൽകി മാതൃകയായി ബസ് ജീവനക്കാർ
വെള്ളരിക്കുണ്ട് : ബസ്സിൽ വീണുകിട്ടിയ പണം 16000 രൂപ ഉടമസ്ഥന് തിരികെ നൽകി മാതൃകയായി ബസ് ജീവനക്കാർ. പരപ്പ വരഞ്ഞൂർ നീലേശ്വരം വാഴുന്നോറടി റൂട്ടിൽ സർവീസ് നടത്തുന്ന ഭഗവതി ബസ് ജീവനക്കാരായ കോയിതട്ടയിലെ മനോജ്, വൈഷ്ണവ് ബിരിക്കുളം എന്നിവരാണ് മാതൃകപരമായ പ്രവർത്തി നടത്തിയത്. പരപ്പയിൽ കട നടത്തുന്ന ചായ്യോം സ്വദേശിയുടെതാണ് പണം നഷ്ടപ്പെട്ടത്. രണ്ട് മാസം മുമ്പ് ഇതേ ബസിൽ നിന്നും പണം അടങ്ങിയ പേഴ്സ് ലഭിക്കുകയും അതും ഉടമയ്ക്ക് തിരിച്ചുനൽകി മാതൃക കാട്ടിയിട്ടുണ്ട് ഇരുവരും
No comments