ജില്ലാ വികസന പദ്ധതി : പരപ്പയിൽ സൗജന്യ പി എസ് സി പരിശീലനം
പരപ്പ : കാസർകോട് ജില്ലാ വികസന പദ്ധതിയുടെ ഭാഗമായി ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി "മുന്നോട്ട് " സൗജന്യ പി എസ് സി പരിശീലനം പരപ്പ ജി എച്ച് എസ് എസിൽ ആരംഭിച്ചു. എല്ലാ ഞായറാഴ്ചകളിലും രണ്ടാം ശനിയും രാവിലെ 9.30 മുതൽ 1 .30 വരെയാണ് ക്ലാസ്സ് . പരപ്പ ബ്ലോക്കിൽ നിന്നും പി എസ് സി പരിശീലനത്തിന് താല്പര്യമുള്ള വിദ്യാർത്ഥികൾ ക്ലാസ്സിൽ പങ്കെടുക്കാൻ കോഡിനേറ്ററുമായി ബന്ധപ്പെടണം. ജില്ലാ കളക്ടറുടെയും, ജില്ലാ എംപ്ലോയിമെന്റ് ഓഫീസിന്റെയും നേതൃത്വത്തിൽ .നടക്കുന്ന പദ്ധതിയാണത്. സംസ്ഥാനത്തെ പരിചയസമ്പന്നരായ അധ്യാപകർ തികച്ചും സൗജന്യമായാണ് ക്ലാസുകൾ നടത്തുന്നത്.കോർഡിനേറ്റർ : 7012272037,9497566088.
No comments