യുവാവിനെ മുറിയിൽ തടവിലാക്കിയ ശേഷം മാലപ്പടക്കം കത്തിച്ചെറിഞ്ഞ് ഗുരുതരമായി പൊള്ളലേൽപ്പിച്ചു പോലീസ് കേസ് എടുത്തു
കാസർകോട്: യുവാവിനെ മുറിയിൽ തടവിലാക്കിയ ശേഷം മാലപ്പടക്കം കത്തിച്ചെറിഞ്ഞ് ഗുരുതരമായി പൊള്ളലേൽപ്പിച്ചതായി പരാതി. മല്ലം, ചോക്കമൂലയിലെ എം അഭിലാഷി(32)ന്റെ പരാതിപ്രകാരം സുഹൃത്ത് മുള്ളേരിയയിലെ പ്രണവിനെതിരെ ബദിയഡുക്ക പൊലീസ് കേസെടുത്തു. ഇരുകാലുകൾക്കും ഗുരുതരമായി പൊള്ളലേറ്റ അഭിലാഷ് മംഗ്ളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഏപ്രിൽ 15ന് രാത്രി 10 മണിക്കും 16ന് രാവിലെ എട്ടുമണിക്കും ഇടയിലാണ് കേസിനാസ്പദമായ സംഭവം. പരാതിക്കാരനായ അഭിലാഷിനെ ഒരു വീട്ടിലെ മുറിയിൽ പൂട്ടിയിട്ട ശേഷം മാലപടക്കം കത്തിച്ച് എറിയുകയായിരുന്നുവെന്നു ബദിയഡുക്ക പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പറയുന്നു.
No comments