ഐ ബി സി ക്ലബ്ബിൻ്റെയും വിവിധ സംഘടനകളുടെയും നേതൃത്വത്തിൽ ഭീമനടി ടൗൺ ശുചീകരണ പരിപാടി സംഘടിപ്പിച്ചു
ഭീമനടി ഐ ബി സി ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ഭീമനടി പാലം മുതൽ പഞ്ചായത്ത് ഓഫീസ് വരെയുള്ള റോഡിൻ്റെ ഇരുവശവും വൃത്തിയാക്കാൻ, ഭീമനടി ഓട്ടോ ടാക്സി ഡ്രൈവർമാർ, വ്യാപാരി വ്യവസായി, നവോദയാ സ്വയം സഹായ സംഘം എന്നിവർ ചേർന്ന് നടത്തിയ ടൗൺ ശുചീകരണ പരിപാടി വെസ്റ്റ് എളേരി ഗ്രാമ പഞ്ചായത്ത് 2-ാം വാർഡ് മെമ്പർ ശ്രീമതി രജനി രാജീവൻ ഉത്ഘാടനം ചെയ്യുന്നു. 3 -ാം വാർഡ് മെമ്പർ പ്രകാശൻ അധ്യക്ഷത വഹിച്ചു.4 -ാം വാർഡ് മെമ്പർ ജനാർദനേട്ടൻ, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡ് തോമസ് കാനാട്ട് സെക്രട്ടറി വർഗ്ഗീസ് MD, ഭീമനടി നവോദയ സ്വയം സഹായ സംഘം പ്രസിഡണ്ട് സാജു മാരൂർ,IBC ക്ലബ്ബ് മെമ്പർ രമേശൻ മാഷ് തുടങ്ങിയവർ ആശംസയർപ്പിച്ചു. ക്ലബ്ബ് സെക്രട്ടറി ജോണി കുര്യാക്കോസ് നന്ദി പറഞ്ഞു.
No comments