കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് പരിധിയിലെ ആവുള്ളക്കോട് അംഗൻവാടിയിൽ പ്രവേശനോത്സവവും ആദരിക്കൽ ചടങ്ങും നടന്നു
വെള്ളരിക്കുണ്ട് : കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് പരിധിയിലെ ആവുള്ളക്കോട് അംഗൻവാടി പ്രവേശനോത്സവം വാർഡ് മെമ്പർ ഷൈലജ കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ആവുളളക്കോട് പ്രദേശത്തിന്റെയും അംഗനവാടിയുടേയും വികസനത്തിനു വേണ്ടി മുൻ നിരയിൽ നിന്ന് പ്രവർത്തിച്ച സുരേഷിനെ പ്രവേശനോത്സവത്തിന്റെ ഭാഗമായി ആവുള്ളക്കോട് യുവജന സംഘടനയായ ഡിവൈഎഫ്ഐ യുടെ നേതൃത്വത്തിൽ പൊന്നാടയും മൊമെന്റോ നൽകി ആദരിച്ചു .അംഗൻവാടിയിൽ കഴിഞ്ഞ 24 വർഷമായി വൈസ് ചെയർമാനായി പ്രവർത്തിക്കുന്ന പൊതുപ്രവർത്തകൻ കൂടിയാണ് സുരേഷ് വി.ഇ
No comments