മെഗാ തൊഴിൽമേളയുമായി കോടോം ബേളൂർ ഗവ.ഐടിഐ പ്ലേസ്മെന്റ് സെൽ
കോടോം : കോടോം ബേളൂർ ഗവ.ഐടിഐ പ്ലേസ്മെന്റ് സെല്ലിന്റെ ആഭിമുഖ്യത്തിൽ തൊഴിൽമേള സംഘടിപ്പിച്ചു. മലയോര മേഖലയിൽ ആദ്യമായാണ് സർക്കാർ/ വൻകിട സ്വകാര്യ കമ്പനികൾ ഉൾപ്പടെ തൊഴിൽ അവസരങ്ങളുമായി ഐ. ടി. ഐയിൽ എത്തുന്നത്. വിവിധ തൊഴിൽ മേഖലകളിൽ സാങ്കേതിക പരിശീലനം വിജയകരമായി പൂർത്തിയാക്കിയ ട്രെയിനികൾക്കാണ് ഇത്തരമൊരു അസുലഭ അവസരം കൈവന്നിരിക്കുന്നത്. കോടോം ഗവ. ഐടിഐയിൽ വച്ച് നടന്ന തൊഴിൽ മേള കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടിവി ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ സന്ധ്യ പി സി അധ്യക്ഷത വഹിച്ചു. ഐടിഐ പ്രിൻസിപ്പൾ സലിം ആർ കെ സ്വാഗതം പറഞ്ഞു. രണ്ടാം വാർഡ് മെമ്പർ അജീഷ് പങ്കജാക്ഷൻ വി, ജോബി ഫിലിപ്പ്, ജുവിൻ റോഡ്രിഗ്സ് എന്നിവർ സംസാരിച്ചു. പ്ലേസ്‌മെന്റ് ഓഫീസർ സജിത്ത് യു നന്ദി പറഞ്ഞു. 28 സർക്കാർ, സർക്കാർ ഇതര സ്ഥാപനങ്ങൾ തൊഴിൽമേളയിൽ പങ്കെടുത്തു. ജില്ലയിലെ വിവിധ ഐടികളിൽ നിന്നും നിരവധി ട്രെയിനികൾ അഭിമുഖത്തിൽ പങ്കെടുത്തു.
No comments