Breaking News

വെള്ളരിക്കുണ്ട് കേന്ദ്രീകരിച്ച് 110 കെ. വി. സബ് സ്റ്റേഷൻ നിർമ്മിക്കുന്നതിന് വേണ്ട നടപടിക്രമങ്ങൾ വേഗത്തിലാക്കണം ; കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വെള്ളരിക്കുണ്ട് യൂണിറ്റ് വാർഷിക ജനറൽ ബോഡി യോഗം സമാപിച്ചു


വെള്ളരിക്കുണ്ട് : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വെള്ളരിക്കുണ്ട് യൂണിറ്റ് വാർഷിക ജനറൽ ബോഡി യോഗം സമാപിച്ചു. വെള്ളരിക്കുണ്ട് വ്യാപാരഭവനിൽ നടന്ന യോഗം വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റും ജില്ലാ പ്രസിഡന്റുമായ കെ അഹമ്മദ്‌ ഷെരീഫ് ഉത്ഘാടനം ചെയ്തു.

യൂണിറ്റ് പ്രസിഡന്റ്‌ തോമസ് ചെറിയാൻ ആദ്യക്ഷനായി.യൂണിറ്റ് ജനറൽ സെക്രട്ടറി ബാബു കല്ലറക്കൽ സ്വാഗതം പറഞ്ഞു. കെ വി വി ഇ എസ് ജില്ലാ ജനറൽ സെക്രട്ടറി കെ ജെ സജി മുഖ്യപ്രഭാഷണം നടത്തി.

തോമസ് കാനാട്ട്, മായ രാജേഷ്, ബേബി പി എം, സാം സെബാസ്റ്റ്യൻ, കുസുമം ബിനോയ്‌ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

ജോയൽ ജോസഫ് പ്രമേയം അവതരിപ്പിച്ചു.

താലൂക്ക് ആസ്ഥാനമായ വെള്ളരിക്കുണ്ടിലും പരിസര പ്രദേശങ്ങളിലും അടിയ്ക്കടിയുണ്ടാകുന്ന വൈദ്യുതി മുടക്കം സർക്കാർ ,പ്രൈവറ്റ് സ്ഥാപനങ്ങളെയും ബാങ്ക് - ട്രഷറി തുടങ്ങിയവയേയും വലിയതോതിൽ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്. ആയതിനാൽ അടിയന്തിരമായി വെള്ളരിക്കുണ്ട് കേന്ദ്രീകരിച്ച് 110 കെ. വി. സബ് സ്റ്റേഷൻ നിർമ്മിക്കുന്നതിനു വേണ്ട നടപടിക്രമങ്ങൾ വേഗത്തിലാക്കണമെന്നും

മലയോരത്തെ എക ഗവ. ആതുരാലയമായ വെള്ളരിക്കുണ്ട് കുടുംബാരോഗ്യ കേന്ദ്രത്തിൽ മുഴുവൻ സമയ ഡോക്ടർമാരെ നിയമിക്കണമെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വെള്ളരിക്കുണ്ട് യൂണിറ്റിന്റെ വാർഷിക ജനറൽബോഡിയോഗം പ്രമേയത്തിലൂടെ ഭരണാധികാരികളോട് ആവശ്യപ്പെട്ടു.

പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

പ്രസിഡന്റ്‌ : തോമസ് ചെറിയാൻ 

സെക്രട്ടറി : ബാബു കല്ലറക്കൽ 

ട്രഷറർ : സന്തോഷ്‌ പി കെ

No comments