"ജാതിവ്യവസ്ഥയെയും ഉച്ചനീചത്വങ്ങളെയും സാമൂഹിക അനാചാരങ്ങളെയുമൊക്കെ പരിഹസിക്കുന്ന പൊട്ടൻ തെയ്യത്തിന്റെ കോലമണിഞ്ഞ് പ്ലസ്ടു വിദ്യാർഥി അന്വയ് ആർ കൃഷ്ണ
കാസർകോട് : "നീങ്കളെ കൊത്ത്യാലും ചോര, നാങ്കളെ കൊത്ത്യാലും ചോര'.. ജാതിവ്യവസ്ഥയെയും ഉച്ചനീചത്വങ്ങളെയും സാമൂഹിക അനാചാരങ്ങളെയുമൊക്കെ പരിഹസിക്കുന്ന പൊട്ടൻ തെയ്യത്തിന്റെ കോലമണിഞ്ഞ് പ്ലസ്ടു വിദ്യാർഥി അന്വയ് ആർ കൃഷ്ണ. കഴിഞ്ഞദിവസം പെരിയ മക്കാക്കോടൻ തറവാട്ടിലാണ് നുള്ളിപ്പാടിയിലെ തോരോത്ത് ബി എം രാമകൃഷ്ണന്റെയും ടി കെ ചിത്രയുടെയും മകൻ അന്വയ് പൊട്ടൻ തെയ്യത്തിന്റെ കോലമണിഞ്ഞത്. കളിയാട്ട സ്ഥലങ്ങളിൽപോയി കണ്ടും കേട്ടുമാണ് അന്വയ് പൊട്ടൻ തെയ്യത്തിന്റെ തോറ്റംപാട്ട് സ്വായത്തമാക്കിയത്. തീയിൽ ചാടുന്നതുൾപ്പെടെ ഏറെ അപകടസാധ്യതയുള്ള തെയ്യക്കോലമണിയാൻ അത്രത്തോളം പരിശീലന
ആവശ്യമാണെന്നിരിക്കെയാണ് ഏവരെയും അതിശയപ്പെടുത്തിക്കൊണ്ട് അന്വയ് കൃഷ്ണ പൊട്ടന്റെ കോലമണിഞ്ഞത്. സ്കൂൾ കലോത്സവങ്ങളിൽ മികവ് തെളിയിച്ച അന്വയ് മോണോആക്ടിൽ സംസ്ഥാനതല മത്സരത്തിൽ എ ഗ്രേഡ് നേടിയിരുന്നു. ബാലസംഘം കാസർകോട് വില്ലേജ് സെക്രട്ടറി
കൂടിയാണ്.
No comments