വിവാഹബ്രോക്കർ ചമഞ്ഞ് നിരവധി സ്ത്രീകളിൽ നിന്ന് സ്വർണവും പണവും തട്ടിയെടുത്ത വിരുതൻ പിടിയിലായി.
കണ്ണൂർ: വിവാഹബാക്കർ ചമഞ്ഞ് നിരവധി സ്ത്രീകളിൽ നിന്ന് സ്വർണവും പണവും തട്ടിയെടുത്ത വിരുതൻ പിടിയിലായി. കടമ്പൂരിലെ വാഴയിൽ ഫലിലിനെയാണ് (52) പേരാവൂർ ഡിവൈ.എസ്.പി. പി.ചന്ദ്രമോഹനന്റെ നിർദേശപ്രകാരം ഇൻസ്പെക്ടർ എസ്.അസീം അറസ്റ്റ് ചെയ്തത്. വിവാഹബാക്കറാണെന്ന് പരിചയപ്പെടുത്തി സ്ത്രീകളെയാണ് ഇയാൾ വലയിൽ വീഴ്ത്തുന്നതെന്നു പൊലീസ് പറഞ്ഞു.പ്രായപൂർത്തിയായിട്ടും വിവാഹം കഴിയാത്ത പെൺമക്കളുള്ള അമ്മമാർ, വിവാഹമോചിതരായ സ്ത്രീകൾ എന്നിവരാണ് ഇയാളുടെ പ്രധാന ഇരകൾ .വിവാഹം ശരിയാക്കി തരാമെന്ന് പറഞ്ഞ് പണവും സ്വർണവും അടിച്ചുമാറ്റി മുങ്ങുകയാണ് പതിവ്. ഇയാൾക്കെതിരെ പേരാവൂർ സ്റ്റേഷനിൽ മാത്രം നാല് സ്ത്രീകൾ പരാതി നൽകിയിരുന്നു. അവരിൽ നിന്ന് 25പവനും 2.35 ലക്ഷം രൂപയും തട്ടിയെടുത്തിരുന്നു. ഈ കേസിന്റെ അന്വേഷണത്തിലാണ് ഫലിൽ പിടിയിലായത്. പേരാവൂരിന് പുറമെ വടകരയിൽ നാലും തലശേരി, കണ്ണൂർ ടൗൺ, പയ്യന്നൂർ, ഇരിട്ടി എന്നിവിടങ്ങളിലായി ഓരോ കേസ് വിതവും ഉൾപ്പെടെ 11 ഓളം കേസുകൾ ഇയാൾക്കെതിരെയുണ്ടെന്ന് പൊലീസ് കൂട്ടിച്ചേർത്തു.
No comments