Breaking News

അസുഖ ബാധിതനായി ചികിത്സയിലായിരുന്ന യുവാവ് മരിച്ചു എസ് വൈ എസ് നേതാവായിരുന്നു


കാസർകോട്: രണ്ടു വർഷമായി അർബുദരോഗത്തിനു ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കാഞ്ഞങ്ങാട്, അജാനൂർ, മുട്ടുന്തലയിലെ ശിഹാബ് (44) ആണ് മരിച്ചത്. എസ് വൈ എസ് മുട്ടുന്തല യൂണിറ്റ് സെക്രട്ടറിയായിരുന്നു. ഐ എൻ എൽ കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡണ്ട് കുഞ്ഞിമൊയ്തീൻ-കുഞ്ഞിപ്പാത്തു ദമ്പതികളുടെ മകനാണ്. ഭാര്യ: ഷംന. മക്കൾ: ഫാത്തിമ, മുഹമ്മദ് നെഹ്യാൻ, മുഹമ്മദ് ഹംദാൻ, യാസീൻ അഹമ്മദ്.

No comments