ഭർതൃവീട്ടിലെ ഷെഡ്ഡിൽ 27 കാരി തൂങ്ങി മരിച്ചതിൽ ദുരൂഹത; കുട്ടികളില്ലാത്തതിനാൽ ഭാര്യാമാതാവ് പീഡിപ്പിച്ചെന്ന് പരാതി, ആദൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
കാസർകോട് : ബെള്ളൂർ പള്ളപ്പാടിയിൽ ഭർതൃമതിയായ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പള്ളപ്പാടിയിലെ സൈനുദ്ദീന്റെ ഭാര്യ സെറീന (27) ആണ് മരണപ്പെട്ടത്. ബുധനാഴ്ചയാണ് സംഭവം. കർണാടക പുത്തൂർ സ്വദേശിയാണ് സെറീന. ഭർതൃവീട്ടിലെ ഷെഡിലാണ് സെറീനയെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഗാർഹിക പീഡനത്തെ തുടർന്നാണ് യുവതി മരിച്ചതെന്നു ബന്ധുക്കൾ ആരോപിച്ചു. സംഭവത്തിൽ ആദൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഭർത്താവിനും കുടുംബത്തിനുമെതിരെ സെറീനയുടെ ബന്ധുക്കൾ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്.
No comments