Breaking News

തൊഴിലാളി ദ്രോഹ ലേബർകോഡ് നടപ്പിലാക്കുന്ന കേന്ദ്ര സർക്കാരിനെതിരെ സി ഐ ടി യു പ്രവർത്തകർ വെള്ളരിക്കുണ്ടിൽ ലേബർകോഡ് കത്തിച്ചു പ്രതിഷേധിച്ചു


വെള്ളരിക്കുണ്ട് : ഉത്തരേന്ത്യയിൽ തൊഴിലാളികളെ അടിച്ചമർത്തുന്ന കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെയും തൊഴിലാളി ദ്രോഹ ലേബർകോഡ് നടപ്പിലാക്കുന്ന കേന്ദ്ര സർക്കാർ നടപടിക്കെതിരെയും  സി ഐ ടി യു പ്രവർത്തകർ വെള്ളരിക്കുണ്ടിൽ ലേബർകോഡ് കത്തിച്ചു പ്രതിഷേധിച്ചു. 

സമരത്തിന്റെ ഉത്ഘാടനം യു തമ്പാൻ നായർ സി ഐ ടി യു ജില്ലാ ട്രെഷറർ നിർവഹിച്ചു. കെ എസ് ശ്രീനിവാസൻ സി ഐ ടി യു ഏരിയ സെക്രട്ടറി സ്വാഗതം പറഞ്ഞു. ടി വി തമ്പാൻ അധ്യക്ഷനായി. കെ ദിനേശൻ, എം സി രാധാകൃഷ്ണൻ,ഗിരീഷ് ടി എൻ എന്നിവർ പങ്കെടുത്തു 

No comments