Breaking News

മോഡലിങ്ങിൻ്റെ മറവില്‍ മനുഷ്യക്കടത്ത്; ഞാൻ ചിലപ്പോൾ വിടുമായിരിക്കും, അയാൾ പണി തരും; അലീനയുടെ ഭീഷണി പുറത്ത്


കൊച്ചി: മോഡലിങ്ങിന്റെ മറവില്‍ മനുഷ്യക്കടത്ത് നടത്തിയ കേസില്‍ പിടിയിലായ അലീനയുടെ ഭീഷണി സന്ദേശം പുറത്ത്. കേസുമായി ബന്ധപ്പെട്ട രഹസ്യ മൊഴി നല്‍കാന്‍ എത്തിയ പരാതിക്കാരിക്കാണ് ഭീഷണി സന്ദേശം അയച്ചത്. പൊലീസില്‍ പരാതിപ്പെട്ടതിനാണ് ഭീഷണി. 'അയാള്‍' വിടില്ലെന്നാണ് മുന്നറിയിപ്പ്. പണി തരുമെന്നും അലീന പറയുന്നു. അലീനയുടെ ആണ്‍ സുഹൃത്തായ ഗുണ്ടാനേതാവിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്.

മാത്രമല്ല, സിനിമാ സീരിയല്‍ താരങ്ങളിലേക്ക് കൂടി അന്വേഷണം വ്യാപിപ്പിക്കാനാണ് തീരുമാനം. മുഖ്യപ്രതി സിന്ധുവിന്റെ ഇവന്റ് മാനേജ്മെന്റ് കമ്പനിയുമായി ചില താരങ്ങള്‍ക്ക് ബന്ധമുണ്ടെന്നാണ് വിവരം. സെക്‌സ് റാക്കറ്റുമായും താരങ്ങള്‍ക്ക് ബന്ധമുണ്ടോയെന്ന് പരിശോധിക്കും.
സെക്‌സ് റാക്കറ്റിനെക്കുറിച്ച് കൂടുതല്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് ലഭിച്ചത്. ഓരോതവണയും ലൈംഗിക ചൂഷണത്തിന് 2500 രൂപയാണ് സംഘത്തിന് ലഭിക്കുക. 

അങ്ങനെ ലക്ഷങ്ങളുടെ ഇടപാടുകളാണ് സംഘത്തിന് ലഭിക്കുന്നത്. മുഖ്യപ്രതി സിന്ധുവിനെ ഇന്ന് കൊച്ചിയിലെത്തിച്ച് ചോദ്യം ചെയ്യും.

No comments