ജില്ലാ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ വിസ്മയ വിനോദിന് സ്വർണ്ണ മെഡൽ ചെറുപനത്തടി സ്വദേശിനിയാണ്
പനത്തടി : കാസർഗോഡ് ജില്ലാ മാർഷൽ ആർട്സ് ബോക്സിങ് ചാമ്പ്യൻഷിപ്പ് 2026-ൽ സ്വർണ്ണ മെഡൽ കരസ്ഥമാക്കി ചെറുപനത്തടി സ്വദേശിനി വിസ്മയ വിനോദ് മലയോര മേഖലയുടെ അഭിമാനമായി. രാജപുരം പയസ് ടെൻത് കോളേജിലെ ഒന്നാം വർഷ ഡെവലപ്‌മെന്റ് ഇക്കണോമിക്സ് വിദ്യാർത്ഥിനിയാണ് വിസ്മയ.
ചെറുപനത്തടിയിലെ വിനോദ് വി.എ - ശ്രീജ കെ ദമ്പതികളുടെ മകളാണ് ഈ മിടുക്കി. മുൻപും കായിക-യോഗ വേദികളിൽ വിസ്മയ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. സ്കൂൾ തലത്തിൽ 2020-ൽ തമിഴ്‌നാട്ടിൽ വെച്ച് നടന്ന ദേശീയ യോഗ ചാമ്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനം നേടി വിസ്മയ ശ്രദ്ധേയയായിരുന്നു.
No comments