ഉപ്പളയില്‍ എം.ഡി.എം.എയും 55,860 രൂപയുമായി യുവാവ് അറസ്റ്റില്‍
ഉപ്പള ബപ്പായിത്തൊട്ടി ഭാഗത്ത് നടത്തിയ ലഹരിവേട്ടയില്‍ 5.080 ഗ്രാം എം.ഡി.എം.എയും 55,860 രൂപയുമായി യുവാവ് പിടിയില്‍. ഉപ്പള റെയില്‍വേ സ്റ്റേഷന്‍ റോഡിന് സമീപത്തെ ബിസ്മില്ലാ മന്‍സിലില്‍ താമസിക്കുന്ന അബ്ദുല്‍ ലത്തീഫിന്റെ മകന്‍ മുഹമ്മദ് സമീര്‍ ബി.എ (30) യെയാണ് ചൊവ്വാഴ്ച വൈകുന്നേരം ഏഴുമണിയോടെ മഞ്ചേശ്വരം പോലീസ് അറസ്റ്റ് ചെയ്തത്. മഞ്ചേശ്വരം സബ് ഇന്‍സ്പെക്ടര്‍ വൈഷ്ണവ് രാമചന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
No comments