Breaking News

ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ പരപ്പയിൽ ജനകീയ ശുചീകരണം നടത്തി ജില്ലാ പഞ്ചായത്ത് മെമ്പർ റീന തോമസ് ഉദ്ഘാടനം ചെയ്തു


പരപ്പ : ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂൾ പരപ്പയിൽ നാട്ടുകാരുടെയും സന്നദ്ധസംഘടനകളുടെയും നേതൃത്വത്തിൽ ജനകീയ ശുചീകരണം നടത്തി. ജില്ലാ പഞ്ചായത്ത് മെമ്പർ റീന തോമസ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ സെറിന കെ പി   അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ സുരേഷ് കെ എസ് , ഹെഡ്മിസ്ട്രസ് ബിന്ദു ഡി , പിടിഎ പ്രസിഡന്റ് പി പത്മനാഭൻ, എസ് എം സി ചെയർമാൻ ബാലകൃഷ്ണൻ മാണിയൂർ , കെ റഷീദ്, റോട്ടറി ക്ലബ് ഭാരവാഹികളായ   റോയ് ജോർജ് പുത്തൻപുരയ്ക്കൽ ,സന്തോഷ് കുമാർ കെ,വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറി   സലിം എം പി , അബ്ദുൾ സലാം സി ,  കെ സുരേഷ് കുമാർ, സംയുക്ത   ഓട്ടോ തൊഴിലാളി യൂണിയൻ ഭാരവാഹികളായ സുകു ബാനം എന്നിവർ സംസാരിച്ചു. പിടിഎ എസ് എം സി മദർ പി ടി എ, വ്യാപാര വ്യവസായി ഏകോപനസമിതി അംഗങ്ങൾ ഓട്ടോ തൊഴിലാളി സംഘടന അംഗങ്ങൾ, വിവിധ സന്നദ്ധ സംഘടന ഭാരവാഹികളും അംഗങ്ങളും , കുടുംബശ്രീ പ്രവർത്തകർ, രക്ഷിതാക്കൾ അധ്യാപകർ എന്നിവരുടെ നേതൃത്വത്തിലാണ് ശുചീകരണ പ്രവർത്തനം നടത്തിയത്.

No comments