Breaking News

പട്ടാപ്പകൽ വീടു കുത്തിത്തുറന്ന് 11 പവൻ സ്വർണാഭരണങ്ങൾ കവർന്ന കേസിൽ കാഞ്ഞങ്ങാട് സ്വദേശി അറസ്റ്റിൽ


കാസർകോട്: പട്ടാപ്പകൽ വീടു കുത്തിത്തുറന്ന് 11 പവൻ സ്വർണാഭരണങ്ങൾ കവർന്ന കേസിൽ കാഞ്ഞങ്ങാട് സ്വദേശി അറസ്റ്റിൽ. ഹൊസ്ദുർഗ്, ഗാർഡർ വളപ്പിലെ ആഷിഫി(24)നെയാണ് തൃശൂർ, പാവറട്ടി പൊലീസ് മംഗ്ളൂരുവിൽ വച്ച് അറസ്റ്റ് ചെയ്തത്. പാവറട്ടി, പുളിഞ്ചേരി പടിക്ക് സമീപത്തെ പുലിക്കോട്ടിൽ ജോമോന്റെ വീട്ടിൽ കവർച്ച നടത്തിയ കേസിലെ പ്രതിയാണ്. മൂന്നു ദിവസം മുമ്പാണ് കവർച്ച നടന്നത്. അധ്യാപകനായ ജോമോനും ഫാർമസിസ്റ്റായ ഭാര്യയും ജോലിക്കു പോയതായിരുന്നു. വൈകിട്ട് തിരിച്ചെത്തിയപ്പോഴാണ് സംഭവം അറിയുന്നത്. വിവരമറിഞ്ഞ് എത്തിയ പാവറട്ടി പൊലീസ് പരിസരത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്. തുടർന്ന് റെയിൽവെ പ്രൊട്ടക്ഷൻ ഫോഴ്സിന്റെ സഹായത്തോടെ മംഗ്ളൂരുവിലെത്തിയാണ് പ്രതിയെ പിടികൂടിയത്. ഉച്ചയ്ക്ക് ഒന്നര മണിയോടെ വീട്ടിലെത്തിയ മോഷ്ടാവ് കൈക്കോട്ട് ഉപയോഗിച്ച് വീടിന്റെ പിൻവാതിൽ തകർത്താണ് അകത്ത് കടന്നത്.

No comments