Breaking News

മലയോരത്ത് ഓട്ടറുമ ശല്യം രൂക്ഷം.. പരിഹാരം കാണണമെന്ന് ആവശ്യം


പരപ്പ : മലയോരത്തെ ബിരിക്കുളം, കാളിയാനം ,കോളംകുളം , കുപ്പമാട്, ക്ലായിക്കോട് പ്രദേശങ്ങളിൽ ഓട്ടരുമ ശല്യം അതിരൂക്ഷം.ഓട്ടുറുമ ശല്യം മൂലം  ഭക്ഷണം പാകം ചെയ്യാനോ കഴിക്കാനോ , കിടന്നുറങ്ങാനോ പറ്റാത്ത അവസ്ഥയിൽ ജനങ്ങൾ പൊറുതിമുട്ടുന്നു. 

ചെറിയ കുട്ടികളുടെ ചെവിയിൽ ഇവ കടന്നു കയറുന്നതു കൊണ്ട് മലയോരത്തെ പല വീടുകളും ഒഴിഞ്ഞു അവർ ബന്ധുവീടുകളിലേക്കും മറ്റു താമസ സ്ഥലങ്ങളിലക്കും താമസം മാറി. ഇതിന് പഞ്ചായത്ത് അധികൃതർ ഒരു പരിഹാരം കാണണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു 

No comments