നീലേശ്വരം ആകാശപാത സമരം; അനിശ്ചിതകാല സമരം ഉദ്ഘാടനം ചെയ്തു
നീലേശ്വരം നഗരസഭ ജനകീയ കര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ ആകാശപാതയ്ക്ക് വേണ്ടിയുള്ള കൗണ്‍സിലര്‍മാര്‍ നടത്തുന്ന സത്യാഗ്രഹ സമരത്തിന്റെ ഉദ്ഘാടനം ധീവരസഭ സംസ്ഥാന പ്രസിഡണ്ട് അഡ്വ. യു.എസ് ബാലന്‍ നിര്‍വ്വഹിച്ചു. കൗണ്‍സിലര്‍ എം ശാന്ത അദ്ധ്യക്ഷത വഹിച്ചു. മുന്‍ എംപി പി കരുണാകരന്‍, നഗരസഭ വൈസ് ചെയര്‍മാന്‍ പി.എം സന്ധ്യ, കണ്‍വീനര്‍ ഇ.ഷജീര്‍, കരിവെള്ളൂര്‍ രാജന്‍, എസ് സോമന്‍, സുരേശ് കീഴൂര്‍, കൈപ്രത്ത് കൃഷ്ണന്‍ നമ്പ്യാര്‍, വി.വി കുഞികൃഷ്ണന്‍, ടി.പി ബീന, ദിവാകരന്‍ കടിഞ്ഞിമൂല, ജോസ് കൊട്ടാരം, എ.വി സുരേന്ദ്രന്‍, പി രാധാകൃഷ്ണന്‍, സി.പി സുബൈര്‍, പ്രതിഭ ക്ലബ് ഭാരവാഹികളായ കെ.വി സുരേഷന്‍, എം.ഗംഗാധരന്‍, സിന്ധു പ്രമോദ്, കെ.സി പവിത്രന്‍, ശോഭന കരുണാകരന്‍, പി ശ്രീജ, വി.വി ജാനു, പി.വി സതീശന്‍, പി.യു രാമകൃഷ്ണന്‍, കെ.വി സത്യന്‍, യുസഫ് തിഡില്‍, കെ രാധകൃഷണന്‍, എല്‍.ബി ഖാലിദ് എന്നിവര്‍ പ്രസംഗിച്ചു. നീലേശ്വരം ക്ലബ്ബ് പ്രസിഡന്റ് സി നാരായണന്‍ സ്വാഗതം പറഞ്ഞു.
No comments