ജലബജറ്റ്: കോടോം ബേളൂരിൽ പഞ്ചായത്ത് തല ശില്പശാല സംഘടിപ്പിച്ചു
അട്ടേങ്ങാനം: കോടോം-ബേളൂർ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ജലസംരക്ഷണവുമായി ബന്ധപ്പെട്ട പഞ്ചായത്ത് തല ശില്പശാല സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന ജലബജറ്റ് എന്ന പരിപാടി പഞ്ചായത്ത് സെക്രട്ടറി ജയൻ ഡി നായർ സ്വാഗതം ചെയ്ത് ആരംഭിച്ചു.
പരിപാടിയിൽ പഞ്ചായത്ത് പ്രസിഡണ്ട് ടി.വി. ജയചന്ദ്രൻ അധ്യക്ഷത വഹിച്ചു. ഹരിതകേരള മിഷൻ കോർഡിനേറ്റർ രാഘവൻ മാഷ് വിഷയാവതരണം നടത്തി. ജലസംരക്ഷണത്തിന്റെ പ്രാധാന്യവും ഭാവി തലമുറയ്ക്ക് ശുദ്ധജലം ഉറപ്പാക്കുന്നതിനുള്ള പ്രവർത്തനങ്ങളുമാണ് അദ്ദേഹം വിശദീകരിച്ചത്.
വൈസ് പ്രസിഡണ്ട് വന്ദന ടി.പി ആശംസകൾ അർപ്പിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സന്ധ്യ പി.സി, ഇറിഗേഷൻ വകുപ്പ് അസിസ്റ്റന്റ് എൻജിനീയർ, കൃഷി ഓഫീസർ, എൽ.ഐ.ഡി & ഇ.ഡബ്ല്യു അസിസ്റ്റന്റ് എൻജിനീയർ, എം.ജി.എൻ.ആർ.ഇ.ജി.എ അക്രഡിറ്റഡ് എൻജിനീയർ എന്നിവർ പങ്കെടുത്തു.
ജലസംരക്ഷണം ഇന്നത്തെ സാഹചര്യത്തിൽ അനിവാര്യമാണെന്നും “ജലം സംരക്ഷണം – നമുക്ക്, വരും തലമുറയ്ക്ക്” എന്ന സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ട് വിവിധ പ്രവർത്തനങ്ങൾ ഗ്രാമപഞ്ചായത്തിൽ നടപ്പിലാക്കുന്നതിന് പരിപാടി തീരുമാനമായി.
No comments