Breaking News

ബദിയടുക്കയിൽ ഓടിക്കൊണ്ടിരുന്ന കാറിനു മുകളിൽ കുറ്റൻ മരം കടപുഴകി വീണു കാർ യാത്രക്കാരൻ അദ്ഭുതകരമായി രക്ഷപ്പെട്ടു


ബദിയടുക്ക : ചൊവ്വാഴ്ച രാത്രി 8 മണിയോടെ ഓടിക്കൊണ്ടിരുന്ന കാറിനു മുകളിൽ കുറ്റൻ മരം കടപുഴകി വീണു. കാർ യാത്രക്കാരനായ ഡോക്ടർ വിഷ്ണു പ്രസാദ് പരിക്കേൽക്കാതെ അദ്ഭുതകരമായി രക്ഷപ്പെട്ടു. പെർളക്കടുത്ത മണിയമ്പാറയിലാണ് അപകടം ഉണ്ടായത്. കാർ പൂർണമായും തകർന്നു. വൈദ്യുതി പോസ്റ്റും ലൈനും മരവും റോഡിൽ പതിച്ചു. സീതാംഗോളിയിൽ ക്ലിനിക്ക് നടത്തിവരുന്ന പെർള സ്വദേശിയാണ് ഡോക്ടർ . ഉക്കിനടുക്ക നെല്ലികുഞ്ചയിലെ ക്ഷേത്രോത്സവ പരിപാടിയിൽ പങ്കെടുക്കാൻ ക്ലിനിക്കിൽ നിന്നും നേരത്തെ യാത്ര തിരിച്ചതായിരുന്നു ഡോക്ടർ. നാട്ടുകാരുടെ കൂട്ടായരക്ഷാ പ്രവർത്തനത്തിലൂടെ കാറിൽ കുടുങ്ങിയ ഡോക്ടറെ പുറത്തെത്തിച്ചു. അപകടത്തെത്തുടർന്നു പ്രദേശത്ത് വൈദ്യുതി വിതരണം നിലച്ചു.

No comments