Breaking News

കർണാടകയിൽ വെള്ളച്ചാട്ടം കാണാൻ എത്തിയ വിദ്യാർത്ഥിനികളോട് മോശമായി പെരുമാറുകയും ശല്യം ചെയ്യുകയും ചെയ്ത കാസർകോട്ടുകാരായ മൂന്ന് യുവാക്കളെ നാട്ടുകാർ കയ്യോടെ പിടികൂടി പോലീസിന് കൈമാറി


മംഗലാപുരം: ബൽത്തങ്ങാടി, ദിഡുപ വെള്ളച്ചാട്ടം കാണാൻ എത്തിയ വിദ്യാർത്ഥിനികളോട് മോശമായി പെരുമാറുകയും ശല്യം ചെയ്യുകയും ചെയ്ത കാസർകോട്ടുകാരായ മൂന്ന് യുവാക്കളെ നാട്ടുകാർ കയ്യോടെ പിടികൂടി ബെൽ ങ്ങാടി പോലീസിന് കൈമാറി. കാസർകോട് സ്വദേശികളായ അബ്ദുൽഖാദർ അൽത്താഫ് (36) ഫൈസൽ ആദിൽ (27), ഉസ്മാൻ സലീം (18) എന്നിവരാ ണ് പിടിയിലായത്. കഴിഞ്ഞ ദിവസമാണ് സംഭവം. മംഗലാപുരത്തെ കോളേജ് വിദ്യാർത്ഥിനികളാണ് യുവാക്കളുടെ ശല്യത്തിനു ഇരയായത്. മൂന്ന് യുവാക്കൾക്കൊപ്പം വെള്ളചാ ട്ടം കാണാനെത്തിയ പെൺകുട്ടികളെ ഇതിനിടയിൽ സ്ഥല ത്തിയ മൂന്നു പ്രതികളും ചേർന്ന് ലൈംഗീകമായി ഉപദ വിക്കുകയായിരുന്നു. ഇതിനെ വിദ്യാർത്ഥിനികളും കൂടെയു ണ്ടായിരുന്നവരും ചെറുക്കുകയും ബഹളം വെക്കുകയും ചെ യ്തു. ഇതോടെ പരിസരവാസികൾ ഓടിയെത്തി അക്രമികളെ പിടികൂടി പോലീസിലേൽപ്പിക്കുകയായിരുന്നു. ഇവർ സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തു.

No comments