Breaking News

''കാസര്‍കോട് ബീച്ച് റണ്‍'': ബീച്ച് ക്ലീന്‍ ഡ്രൈവ് സംഘടിപ്പിച്ചു


കാസര്‍കോട് നഗരസഭ, ജില്ലാ ഭരണകൂടം, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ (DTPC) എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ മെയ് 24ന് നെല്ലിക്കുന്ന് ബീച്ചില്‍ സംഘടിപ്പിക്കുന്ന കാസര്‍കോട് ബീച്ച് റണ്ണിന്റെ ഭാഗയായി ബീച്ച് ക്ലീന്‍ ഡ്രൈവ് നടത്തി. 

നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ കെ.എം ഹനീഫ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ ഹമീദ് ബെദിര, മെഹ്റുന്നിസ ഹമീദ്, ജാഫര്‍ കമാല്‍, കൗണ്‍സിലര്‍മാരായ തഷ്‌രീഫ ബഷീര്‍, ആയിഷ സലാം, അബ്ദുല്‍ റഹ്‌മാന്‍ എന്‍.എച്ച്, ഉമേശന്‍, ഹരീഷ്, രാമകൃഷ്ണ ഹൊള്ള, രേഷ്മ, സെക്രട്ടറി ഷാജു, നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരായ മധു, ഷീന, വിദ്യ, വൈഷാഖ്, ഡി. ടി. പി.സി. സ്റ്റാഫ് എന്നിവർ ക്ലീന്‍ ഡ്രൈവിന് നേതൃത്വം നല്‍കി. നഗരസഭ ജീവനക്കാര്‍, തൊഴിലാളികള്‍, ഡി.ടി.പി.സിയുടെ ക്ലീന്‍ ഡെസ്റ്റിനേഷന്‍ വളണ്ടിയേര്‍സ്, തുടങ്ങിയവർ പങ്കെടുത്തു.

മെയ് 24ന് രാവിലെ  ആറ് മണിക്ക് ബീച്ച് റണ്‍ ആരംഭിക്കും. വിവിധ മേഖലകളിലെ ആളുകള്‍ ബീച്ച് റണ്ണില്‍ പങ്കെടുക്കും.

നെല്ലിക്കുന്ന് ലൈറ്റ് ഹൗസിൽ നിന്ന് ആരംഭിച്ച് കസബ ബീച്ച് റോഡ്, ഹാർബർ ഗേറ്റ്, പുലിമുട്ട്, നെല്ലിക്കുന്ന് ബീച്ച് എന്നിവ ഉൾപ്പെടുന്ന മനോഹരമായ തീരദേശ പാതയിലൂടെ 6 കിലോമീറ്റർ ദൂരം പിന്നിട്ട് റൺ വീണ്ടും ലൈറ്റ് ഹൗസിൽ തന്നെ സമാപിക്കും. ഓട്ടം വിജയകരമായി പൂർത്തിയാക്കുന്ന എല്ലാ പങ്കാളികൾക്കും മെഡലുകൾ സമ്മാനിക്കും. മത്സര വിജയികൾക്കായി പ്രത്യേക സമ്മാനങ്ങൾ ഉണ്ടായിരിക്കുന്നതല്ല. റണ്ണിൽ പങ്കെടുക്കുന്നവർക്കായി പ്രഭാതഭക്ഷണവും കുടിവെള്ള വിതരണ കേന്ദ്രങ്ങളും റൂട്ടിൽ ഉടനീളം സജ്ജീകരിക്കുന്നതാണ്. ബീച്ച് റണ്ണിന് സ്പോട്ട് രേങിസ്ട്രറേൻ ഉണ്ടായിരിക്കുന്നതാണ്.

No comments