Breaking News

ഭീമനടി ട്രൈബൽ ഓഫീസ് പരിധിയിൽ വരുന്ന എസ് എസ് എൽ സി ,പ്ലസ്ടു വിജയിച്ചവർക്ക് കരിയർ ഗൈഡൻസ് ക്ലാസ്സ് ഭീമനടിയിൽ നടന്നു ഉന്നതവിജയം നേടിയവരെ ആദരിച്ചു


ഭീമനടി : ഭീമനടി ട്രൈബൽ ഓഫീസ് പരിധിയിൽ വരുന്ന പട്ടിക വർഗ്ഗ വിദ്യാർത്ഥികളിൽ SSLC വിജയിച്ചവരെ ഉപരി പഠനത്തിന് പ്രാപ്തരാക്കുന്നതിനായ് ഭീമനടി വ്യാപാര ഭവനിൽവെച്ച് സംഘടിപ്പിച്ച കരിയർ ഗൈഡൻസ് ക്ലാസ്സ് വെസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡന്റ് അനു പൂങ്ങോട്ട് ഉത്ഘാടനം ചെയ്തു .SSLC പരീക്ഷയിൽ മുഴുവൻ വിഷയത്തിലും A+ നേടിയ വിപിൻ കുമാർ, BA ഇക്കണോമിക്സിൽ ഉന്നത വിജയം കരസ്ഥമാക്കിയ അശ്വതി രാമചന്ദ്രൻ എന്നിവർക്കുള്ള സ്നേഹോപഹാരവും നൽകി.


 

No comments