നീലേശ്വരത്തെ മുൻ മന്ത്രി എൻ.കെ.ബാലകൃഷ്ണൻ മെമ്മോറിയൽ സഹകരണ ആശുപത്രിക്ക് അഞ്ചു കോടി രൂപ ചിലവിൽ നാലുനിലകെട്ടിടം നിർമ്മിക്കുന്നു
നീലേശ്വരം: നീലേശ്വരത്തെ മുൻ മന്ത്രി എൻ.കെ.ബാലകൃഷ്ണൻ മെമ്മോറിയൽ സഹകരണ ആശുപത്രിക്ക് അഞ്ചു കോടി രൂപ ചിലവിൽ നാലുനിലകെട്ടിടം നിർമ്മിക്കുന്നു. പേരോൽ മൂന്നാം കുറ്റിയിലെ 93 സെന്റ് ഭൂമിയിലാണ് കെട്ടിടം നിർമ്മിക്കുക. ഇതിന്റെ ശിലാസ്ഥാപനം മെയ് 24 ന് രാവിലെ 11 മണിക്ക് സന്ദീപ് വാര്യർ എം എൽ എ നിർവ്വഹിക്കും. ട്രസ്റ്റ് ചെയർമാൻ ഡോ.വി.ഗംഗാധരൻ , അധ്യക്ഷനാകും. വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ ചടങ്ങിൽ സംബന്ധിക്കും. 1998 ൽ നീലേശ്വരം മാർക്കറ്റിൽ വാടക കെട്ടിടത്തിൽ ആരംഭിച്ച ആശുപത്രി 2022 മുതൽ എഫ്സിഐ പരിസരത്തെ നിലവിലെ കെട്ടിടത്തിൽ പ്രവർത്തിച്ചു വരികയാണ്. എന്നാൽ സ്ഥല പരിമിതിമൂലം കൂടുതൽ സേവനങ്ങൾ നൽകാൻ കഴിയാത്ത സാഹചര്യത്തിലാണ് പുതിയ കെട്ടിടം നിർമ്മിക്കാൻ തീരുമാനിച്ചത്. ഇതിന്റെ ഗ്രൗണ്ട് ഫ്ലോറും ഒന്നാംനിലയും ഉടൻ പൂർത്തീകരിച്ച് ആശുപത്രിയുടെ പ്രവർത്തനം അങ്ങോട്ടേക്ക് മാറ്റും. ഘട്ടം ഘട്ടമായാണ് രണ്ടും മൂന്നും നാലും നിനിലകൾ പൂർത്തീകരിക്കുക. പരിപാടികൾ വിശദീകരിക്കാൻ വിളിച്ച സമ്മേളനത്തിൽ ടെസ്റ്റ് ചെയർമാൻ ഡോ. വി ഗംഗാധരൻ, വൈസ് ചെയർമാൻ മാട്ടുമ്മൽ കൃഷ്ണൻ ട്രഷറർ എം ദാമോദരൻ, സെക്രട്ടറി കെ കെ കുമാരൻ , ഭാരവാഹികളായ പി രമേശൻ നായർ , കെ.എം ദാമോദരൻ, ലക്ഷ്മണ
No comments