Breaking News

പരപ്പ ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെ ക്ലാസ് റൂമുകൾ പരപ്പ എൻ എസ് എസ് കരയോഗം വനിതാ സമാജം ശുചിയാക്കി


പരപ്പ : പുതിയ അധ്യയനവർഷത്തെ വരവേൽക്കാനൊരുങ്ങുന്ന പരപ്പ ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെ 1-ാം ക്ലാസ്സ് മുതൽ 4 വരെയുള്ള 8 ക്ലാസ്സ്റൂമുകളും, മീറ്റിംഗ് ഹാളും പരപ്പ എൻ എസ് എസ് കരയോഗം വനിതാ സമാജം  ശുചിയാക്കി. പ്രസിഡണ്ട് ത്രിവേണി ടീച്ചർ സെക്രട്ടറി ശ്യാമള വൈസ് പ്രസിഡണ്ട് ദിവ്യ , ജോയിൻ സെക്രട്ടറി ചന്ദ്രാവതി മേലത്ത് എന്നിവരും നിരവധി പ്രവർത്തകരും പങ്കെടുത്തു.

No comments