ചീമേനിയിൽ വീട് കുത്തിത്തുറന്ന് സ്വർണ്ണവും പണവും കവർന്ന കേസ്: പ്രധാന പ്രതിയെ 24 മണിക്കൂറിനുള്ളിൽ പിടിയിലാക്കാൻ സാധിച്ചത് ചീമേനി പോലീസിന് നേട്ടമായി
കവർച്ച നടന്നത് വീട്ടുകാർ ഉത്സവത്തിന് പോയ സമയത്ത് മെയ് 7-ാം തീയതി രാവിലെ 9 മണിക്കും 11 മണിക്കും ഇടയിലായിരുന്നു സംഭവം. ചീമേനി ചേതന റോഡിലെ ഒരു വീടിന്റെ പിൻവാതിൽ തകർത്ത് അകത്തുകയറിയ പ്രതികൾ, ഷെൽഫ് കുത്തിത്തുറന്ന് നാലര പവൻ സ്വർണ്ണവും 1000 രൂപയും കവരുകയായിരുന്നു. വീട്ടുകാർ ചീമേനി മുണ്ട്യ ക്ഷേത്രത്തിൽ ഉത്സവത്തിന് പോയ സമയത്താണ് മോഷണം നടന്നത്.
ഫോൺ ഉപയോഗിക്കാത്ത പ്രതിയെ കുടുക്കിയത് ശാസ്ത്രീയ അന്വേഷണം
മൊബൈൽ ഫോൺ പോലും ഉപയോഗിക്കാതെ കവർച്ച നടത്തുന്ന പ്രതിയെ പിടികൂടുക എന്നത് പോലീസിന് വലിയ വെല്ലുവിളിയായിരുന്നു. എന്നാൽ, സമാന കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവരുടെ വിവരങ്ങൾ ശേഖരിച്ചും ശാസ്ത്രീയമായ വഴികളിലൂടെയും നടത്തിയ നീക്കങ്ങൾക്കൊടുവിൽ പ്രതിയെക്കുറിച്ചുള്ള സൂചന ലഭിച്ചു. അന്വേഷണ സംഘം നൽകിയ അടയാളങ്ങളുള്ള ഒരാൾ മുണ്ട്യ ഉത്സവപ്പറമ്പിലുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് തമ്പാൻ പിടിയിലാകുന്നത്. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു. തുടർന്ന് ഹോസ്ദുർഗ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. മറ്റ് പ്രതികൾക്കായി തിരച്ചിൽ ഊർജിതം തമ്പാന്റെ കൂടെ മോഷണത്തിൽ പങ്കാളികളായ മറ്റ് പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട് ഇവർക്കായി തിരച്ചിൽ ശക്തമാക്കി.
അന്വേഷണ സംഘം:
ചീമേനി IP SHO രാജഗോപാലൻ എം.ഇയുടെ നേതൃത്വത്തിൽ SI മാരായ രാമചന്ദ്രൻ പി.വി, ശശി എൻ.കെ, SCPO മാരായ കിഷോർ കുമാർ, സുഭാഷ്, ഹരീഷ് വർമ്മ, അജിത്ത്, അനീഷ്, CPO മാരായ ദിലീദ്, സന്ദീപ്, ഡ്രൈവർ രാജൻ എന്നിവരാണ് അന്വേഷണ സംഘം.
No comments