ചുള്ളിക്കര സെന്റ് മേരീസ് പള്ളി സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് ഞായറാഴ്ച തുടക്കം
രാജപുരം: ചുള്ളിക്കര സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് മേയ് 10 ഞായറാഴ്ച തുടക്കമാകും. കോട്ടയം അതിരൂപത സഹായ മെത്രാൻ അഭിവന്ദ്യ മാർ ജോസഫ് പണ്ടാരശ്ശേരിൽ ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യും.
ആഘോഷങ്ങളുടെ മുന്നോടിയായി നാളെ (ശനിയാഴ്ച) കോളിച്ചാൽ മുതൽ ഒടയംചാൽ വരെ വിളംബര ജാഥ നടക്കും. ഞായറാഴ്ച ഉച്ചയ്ക്ക് 3.30-ന് രാജപുരത്ത് നിന്നും വാഹന അകമ്പടിയോടെ പതാക പ്രയാണം ആരംഭിക്കും. പതാക ഉയർത്തലിന് ശേഷം ആഘോഷമായ വിശുദ്ധ കുർബാന, ജൂബിലി ലോഗോ പ്രകാശനം, സ്നേഹവിരുന്ന് എന്നിവ നടക്കും.
2027 മേയ് വരെ നീണ്ടുനിൽക്കുന്ന ജൂബിലി വർഷത്തിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾ, മെഡിക്കൽ ക്യാമ്പുകൾ, സ്മരണിക പ്രകാശനം തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികൾ നടക്കുമെന്ന് വികാരി ഫാ. റോജി മൂക്കലേൽ, ജനറൽ കൺവീനർ ബേബി ഒഴുങ്ങാലിൽ എന്നിവർ അറിയിച്ചു.
No comments