Breaking News

എസ് ടി കുടുംബശ്രീ അംഗങ്ങൾക്ക് കാർഷികോപകരണങ്ങൾ വിതരണം ചെയ്തു .


പാണത്തൂർ : കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരും,ചേർന്ന് 80 % സബ്‌സിഡിയോടുകൂടി കാർഷിക യന്ത്രവൽക്കരണ ഉപപദ്ധതിയിൽ (SMAM )ഉൾപ്പെടുത്തി വിതരണം ചെയ്യുന്ന കാർഷികോപകരണങ്ങൾ പനത്തടി പഞ്ചായത്തിലെ സി ഡി എസിൽ രജിസ്റ്റർ ചെയ്തു പ്രവർത്തിക്കുന്ന എസ് ടി അയൽക്കുട്ട കാർഷിക ഗ്രൂപ്പുകൾക്കും,എസ് ടി സംഘകൃഷി ഗ്രൂപ്പുകൾക്കും വിതരണം ചെയ്തു, കുടുംബശീ ജില്ല മിഷൻ്റെ കീഴിൽ പ്രവർത്തിക്കുന്ന എസ് ടി ആനിമേറ്റർമാരായ പി ലക്ഷ്മി, സി രജനി എന്നിവരുടെ ഇടപെടലിൽ 14 ഗ്രൂപ്പുകൾ രജിസ്റ്റർ ചെയ്യിക്കുകയും അതിൽ എല്ലാ രേഖകളും ഹാജരാക്കിയ ഒമ്പത് കുടുംബശ്രീ ഗ്രൂപ്പുകൾക്കാണ് 80 % സബ്സിഡിയിൽ ഒരു ഗ്രൂപ്പിന് 10 ലക്ഷം രൂപയുടെ കാർഷികോപകരണങ്ങൾ എന്ന തോതിൽ വിതരണം ചെയ്തത്.ഈ പദ്ധതിയുടെ കീഴിൽ കാർഷിക യന്ത്രങ്ങളും ഉപകരണങ്ങളും, വിളവെടുപ്പാനന്തര സംസ്ക്കരണ,മൂല്യവർദ്ധിത പ്രവർത്തനങ്ങൾക്കാവശ്യമായ ഉപകരണങ്ങളും, യന്ത്രങ്ങളും സബ്‌സിഡിയോടെ നൽകി വരുന്നു.ഇതിലൂടെ കാർഷിക മേഖലയിലെ മികച്ച സംരംഭക യൂണിറ്റുകളിലായി തൊഴിലിൽ ഏർപ്പെടുന്നവർക്ക്‌ സ്ഥിര വരുമാനമുള്ള തൊഴിൽ  ലഭ്യമാക്കാൻ  കുടുംബശ്രീ ജില്ല മിഷൻ ലക്ഷ്യമിടുന്നു.സി.ഡി എസ് ചെയർപേഴ്സൺ വിദ്യ കെ അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്ത് പ്രസിഡണ്ട് പി രഘുനാഥ് വിതരണോത്ഘാടനം നടത്തി.

വൈസ് പ്രസിഡണ്ട് എം പത്മകുമാരി, വികസന കാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ കെ ജെ ജെയിംസ്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ സുപ്രിയ അജിത്, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ബി.രതീഷ്, പഞ്ചായത്തംഗങ്ങളായ എൻ, വിൻസെൻ്റ്, മോഹൻദാസ്, കെ.കെ.വേണുഗോപാൽ, എം.ബാലകൃഷ്ണൻ, റീന തോമസ്, പ്രസീത റാണി, ഭവ്യ .പി എസ്, ഷിബു എം, ഐസി ഐസക്, അനില കുമാരി, രാധിക.കെ, ബിജി മണിയംകുളം എന്നിവർ സംബന്ധിച്ചു.എസ് ടി ആനിമേറ്റർ കോർഡിനേറ്റർ മനീഷ് പദ്ധതി വിശദീകരണം നടത്തി.

No comments