Breaking News

എംഎൽഎ ആയി സത്യപ്രതിജ്ഞ ചെയ്ത് ആദ്യമായി പയ്യന്നൂരിൽ എത്തിയ വി കുഞ്ഞികൃഷ്ണന് ഉജ്വലസ്വീകരണം..


പയ്യന്നൂർ: സിപിഎം നേതൃത്വത്തെ ഞെട്ടിച്ച് പയ്യന്നൂർ നിയമസഭാ മണ്ഡലത്തിൽ നിന്ന് ഇതിഹാസ വിജയം നേടി, എംഎൽഎ ആയി സത്യപ്രതിജ്ഞ ചെയ്ത് ആദ്യമായി പയ്യന്നൂരിൽ എത്തിയ വി കുഞ്ഞികൃഷ്ണന് ഉജ്വലസ്വീകരണം. ഇന്ന് (ശനി) രാവിലെയാണ് അദ്ദേഹം പയ്യന്നൂരിൽ ട്രെയിൻ ഇറങ്ങിയത്.

പയ്യന്നൂർ റെയിൽവെ സ്റ്റേഷനിൽ നൽകിയ സ്വീകരണത്തിന് യുഡിഎഫ് നേതാക്കളായ എസ്എ ഷുക്കൂർ ഹാജി, കെ. ജയരാജ്, ഡി.കെ ഗോപിനാഥ്, സി സജിത്താൽ, വി.പി സുഭാഷ്, കെ.കെ ഫൽഗുണൻ, കെ കെ അഷ്റഫ് നേതൃത്വം നൽകി.

സിപിഎമ്മിന്റെ എക്കാലത്തെയും ഏറ്റവും വലിയ ഉരുക്കുകോട്ടകളിൽ ഒന്നായ തൃക്കരിപ്പൂർ മണ്ഡലം ഇത്തവണ നഷ്ടപ്പെട്ടത് പയ്യന്നൂരിലെ സ്ഥാനാർത്ഥി നിർണ്ണയമാണെന്നു സിപിഎമ്മിന്റെ വിവിധ ഘടകങ്ങളിൽ വിമർശനം ഉയർന്നിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽനടന്ന കാസർകോട് ജില്ലാ കമ്മിറ്റി യോഗത്തിലും തൃക്കരിപ്പൂർ ഏരിയാ കമ്മിറ്റി യോഗത്തിലും നേതൃത്വത്തിനെതിരെ രൂക്ഷമായ വിമർശനങ്ങളാണ് ഉയർന്നിരുന്നത്.

ഇതിനിടയിലാണ് എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്ത് എത്തിയ വി. കുഞ്ഞികൃഷ്ണന് പയ്യന്നൂരിൽ യുഡിഎഫ് നേതൃത്വത്തിൽ ഉജ്ജ്വല സ്വീകരണം നൽകിയത്.

No comments