Breaking News

മത്സ്യബന്ധനത്തിനായി ഫൈബർ തോണി കടലിൽ ഇറക്കുന്നതിനിടയിൽ ശക്തമായ തിരമാലയിൽപ്പെട്ട് തോണിയിലേക്ക് തെറിച്ചു വീണ് അബോധാവസ്ഥയിലായിരുന്ന മത്സ്യ തൊഴിലാളി മരിച്ചു


കാസർകോട്: മത്സ്യബന്ധനത്തിനായി ഫൈബർ തോണി കടലിൽ ഇറക്കുന്നതിനിടയിൽ ശക്തമായ തിരമാലയിൽപ്പെട്ട് തോണിയിലേക്ക് തെറിച്ചു വീണ് അബോധാവസ്ഥയിലായിരുന്ന മത്സ്യ തൊഴിലാളി മരിച്ചു. ബേക്കൽ പൊലീസ് സ്റ്റേഷനു സമീപത്തെ കോട്ടിക്കുളം, സായൂജ് നിവാസിൽ ജി കൃഷ്ണൻ (58) ആണ് മരിച്ചത്. കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഞായറാഴ്ച വൈകുന്നേരമാണ് അന്ത്യം സംഭവിച്ചത്. വെള്ളിയാഴ്ച പുലർച്ചെ അഞ്ചര മണിയോടെയാണ് കൃഷ്ണൻ അപകടത്തിൽപ്പെട്ടത്. മറ്റു തൊഴിലാളികൾക്കൊപ്പം പള്ളിക്കര കടലിൽ ഫൈബർ തോണി ഇറക്കുന്നതിനിടയിൽ തിരമാല ആഞ്ഞടിച്ചപ്പോൾ കൃഷ്ണൻ തോണിയിലേക്ക് തെറിച്ചു വീഴുകയായിരുന്നു. ഇതേതുടർന്ന് അബോധാവസ്ഥയിലായിരുന്ന കൃഷ്ണൻ കാസർകോട്ടെ സ്വകാര്യ ആശുപ്രതിയിൽ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. ജനറൽ ആശുപത്രി മോർച്ചറിയിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു കൊടുത്തു. മരണം സംബന്ധിച്ച് ബേക്കൽ കോസ്റ്റൽ പോലീസ് കേസെടുത്തു. പരേതനായ ശേഖരൻ-പാർവതി ദമ്പതികളുടെ മകനാണ്. ഭാര്യ: സുശീല. മക്കൾ: സച്ചിൻ കൃഷ്ണ, സൂരജ് കൃഷ്ണ, സായൂജ്കൃഷ്ണ. സഹോദരങ്ങൾ: പ്രഭാകരൻ, യശോദ

No comments