അത്യുത്തരത്തിലെ കളിയാട്ടങ്ങൾക്ക് സമാപ്തി കുറിക്കുന്ന നീലേശ്വരം മന്നൻപുറത്ത് കാവ് കലശ മഹോത്സവം മെയ് 30, 31 തീയതികളിൽ നടക്കും
നീലേശ്വരം: അത്യുത്തരത്തിലെ കളിയാട്ടങ്ങൾക്ക് സമാപ്തി കുറിക്കുന്ന നീലേശ്വരം മന്നൻപുറത്ത് കാവ് കലശ മഹോത്സവം മെയ് 30, 31 തീയതികളിൽ നാടക്കും. ഇന്ന് കിനാവൂർ കുലോത്ത് വെച്ച് കെ സി മാനവർമ്മ രാജയുടെ സാന്നിധ്യത്തിൽ അണ്ടോൾ മോഹനൻ ജോൽസ്യർ, മുരളി കയ്യൂർ എന്നിവരാണ് കലശ മുഹൂർത്തം കുറിച്ചത്.
വെള്ളിയാഴ്ച്ച രാവിലെ 7.16 മുതൽ 8. 30 വരെയുള്ള മുഹൂർത്തത്തിൽ വടക്കെ കളരിയിലെ കീങ്കര തറവാട്ടിൽ വെച്ച് ഓലകൊത്തും. വടക്ക്, തെക്ക് കളരികളിൽ അന്നേ ദിവസം പൂതാക്കൽ ചടങ്ങ് നടക്കും. എറുവാട്ട് വിജയൻ നായർ, മൈലിട്ട ചന്ദ്രൻ നായർ, എറുവാട്ട് വേണുഗോപാലൻ നായർ ,രത്നാകരൻ മാസ്റ്റർ എന്നിവർ സംബന്ധിച്ചു.ശനിയാഴ്ച അകത്തെ കലശവും ഞായറാഴ്ച്ച പ്രസിദ്ധമായ പുറത്തെ കലശവും നടക്കും.തിങ്കളാഴ്ച്ച മയ്യിൽ വാഴുന്നോറുടെ നേതൃത്വത്തിൽ ശുദ്ധികലശവും നടക്കും.
No comments