കാരാട്ട് ചാലഞ്ചേഴ്സ് സ്പോർട്സ് & ആർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഉന്നതവിജയം നേടിയവർക്കുള്ള അനുമോദനവും ജമ്മു കാശ്മീരിൽ വെച്ച് നടക്കുന്ന ദേശീയ വടം വലിചാമ്പ്യൻഷിപ്പിലേക്ക് യോഗ്യത നേടിയ ഗോപിക മനോജിന് അനുമോദനവും നൽകി
പരപ്പ : കാരാട്ട് ചാലഞ്ചേഴ്സ് സ്പോർട്സ് & ആർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഡിഗ്രി, പ്ലസ്ടു, എസ്. എസ്.എൽ.സി.വിജയികൾക്കുള്ള അനുമോദനവും ജമ്മു കാശ്മീരിൽ വെച്ച് നടക്കുന്ന ദേശീയ വടം വലിചാമ്പ്യൻഷിപ്പിലേക്ക് യോഗ്യത നേടിയ ഗോപികമനോജിന് അനുമോദനവും നൽകി,ജൂനിയർ ക്ലബ്ബംഗങ്ങളുടെ വേനലവധിക്കാലത്തിന്റെ കൊട്ടിക്കലാശം പഴയ കാലത്തെ വിവിധ കളികളുമായി ചാലഞ്ചേഴ്സ് ഗ്രൗണ്ടിൽ നടന്നു. കിനാനൂർ കരിന്തളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.രാജൻ അനുമോദന സമ്മേളനം ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പറും ക്ലബ്ബ് രക്ഷാധികാരി സമിതി അംഗവുമായ ടി.എൻ ബാബു അദ്ധ്യക്ഷത വഹിച്ചു. കിനാനൂർ കരിന്തളം ഗ്രാമ പഞ്ചായത് ക്ഷേമ കാര്യകമ്മിറ്റി ചെയർമാൻ ഷിജിത്, പഞ്ചായത്ത് അംഗം മുഹമ്മദ് നൗഷാദ്, ടാഗോർ വായനശാല സെക്രട്ടറി ഗിരീഷ് കാരാട്ട്,ക്ലബ്ബ് വിദേശ അംഗ പ്രതിനിധി ഷുഹൈബ്.എൽ.കെ, എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. ക്ലബ്ബ് സെക്രട്ടറി അജയൻ കാരാട്ട് സ്വാഗതവും പ്രസിഡന്റ് അനീഷ്കുമാർ .സി.എസ് നന്ദിയും രേഖപ്പെടുത്തി.
No comments