Breaking News

കാരാട്ട് ടാഗോർ വായനശാല & ഗ്രന്ഥാലയം ബാലവേദിയുടെ നേതൃത്വത്തിൽ വായന കളരിയുടെ ഭാഗമായി പുലിയംകുളത്തെ കരീം ഫോറസ്റ്റ് സന്ദർശ്ശിച്ചു


പരപ്പ : കാരാട്ട് ടാഗോർ വായനശാല & ഗ്രന്ഥാലയം ബാലവേദിയുടെ നേതൃത്വത്തിൽ വായന കളരിയുടെ ഭാഗമായി പുലിയംകുളത്തെ കരീം ഫോറസ്റ്റ് സന്ദർശ്ശിച്ചു. പ്രക്യതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അബ്ദുൾ കരീം കുട്ടികൾക്ക് പറഞ്ഞു കൊടുത്തു. ആബിദ അസീസ്, കെ.സുരേശൻ , മഞ്ജുഷ രമേശൻ ,ദിവ്യ എൻ.പി, രജിത , ചൈതന്യ ചന്ദ്രൻ എന്നിവർ നേതൃത്വം നൽകി. വായനശാല വൈസ്പ്രസിഡന്റ് ആബിദ അസീസ് അബ്ദുൾ കരീമിനെ ആദരിച്ചു. ലിജിന്യ ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഗോപിക സ്വാഗതം പറഞ്ഞു.

No comments