Breaking News

ജോലി തേടി കൊച്ചിയിലെത്തിയ കാസർഗോഡ് സ്വദേശിനി സഞ്ചരിച്ച ബൈക്കിന് പിന്നിൽ കാറിടിച്ചു, 21കാരിക്ക് ദാരുണാന്ത്യം


കൊച്ചി: ജോലി തേടി കൊച്ചിയിലെത്തിയ കാസർഗോഡ് സ്വദേശിനി സഞ്ചരിച്ച ബൈക്കിന് പിന്നിൽ കാറിടിച്ചു, 21കാരിക്ക് ദാരുണാന്ത്യം. നെടുമ്പാശ്ശേരി അത്താണി വിമാനത്താവള റോഡിൽ ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെയാണ് കാർ ഇടിച്ച് കാസർകോട് സ്വദേശിനിയായ യുവതി മരിച്ചത്. ചെങ്കള നെല്ലിക്കട്ട് ചെർളടുക്കത്തെ ഇഷാന ഇസ്മത് (21) ആണ് മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ നാല് മണിയോടെയാണ് അപകടം നടന്നത്. കാസർകോട് യുണൈറ്റഡ് മെഡിക്കൽ സെന്ററിലെ ജീവനക്കാരിയായിരുന്ന ഇഷാന മെച്ചപ്പെട്ട ജോലി അന്വേഷിച്ചാണ് ഇഷാന എറണാകുളത്തേക്ക് എത്തിയത്. അത്താണി എയർപോർട്ട് വിഐപി റോഡിന്റെ തുടക്കത്തിൽ പെട്രോൾ പമ്പ് കഴിഞ്ഞുള്ള വളവിൽ വച്ചായിരുന്നു കാർ ബൈക്കിൽ ഇടിച്ചത്. ബൈക്കിന് പിന്നിലിരുന്ന് യാത്ര ചെയ്യുകയായിരുന്ന ഇഷാനയ്ക്ക് ഗുരുതരമായി പരിക്കേറ്റു.

No comments