ബെൽത്തങ്ങാടിയിലെ നിരവധി കടകൾ കുത്തിത്തുറന്ന് കവർച്ച നടത്തിയ കുപ്രസിദ്ധ കവർച്ചക്കാരനെ കണ്ടെത്താൻ പൊലീസ് അന്വേഷണം തുടങ്ങി
കാസർകോട്: കർണാടകയിലെ ബെൽത്തങ്ങാടി, ഉപ്പിനങ്ങാടി പൊലീസ് സ്റ്റേഷൻ പരിധികളിലെ നിരവധി കടകൾ കുത്തിത്തുറന്ന് കവർച്ച നടത്തിയ കുപ്രസിദ്ധ കവർച്ചക്കാരനെ കണ്ടെത്താൻ പൊലീസ് അന്വേഷണം തുടങ്ങി. കണ്ണൂർ ,തളിപ്പറമ്പ് സ്വദേശി തങ്കച്ചൻ എന്ന മാത്യു എന്ന ബഷീറിനെ (50) കണ്ടെത്താനാണ് അ ന്വേഷണം. ഇയാളെ കണ്ടെത്തുന്നതിനായി കർണാടക പൊലീസ് കേരള പൊലീസിന്റെ സഹായം തേടിയിട്ടുണ്ട്. രണ്ടുദിവസങ്ങളിലായി പത്തിലധികം വ്യാപാര സ്ഥാപനങ്ങളിലും ഓഫീസുകളിലുമാണ് കവർച്ച നടന്നത് . ബെൽത്തങ്ങാടി കോർട്ട് റോഡിലെ സമൃദ്ധി എന്റർപ്രൈസസിൽ നിന്ന് ഒന്നരലക്ഷം മോഷണം പോയി. ക്യാമറകൾ തിരിച്ചുവച്ച ശേഷമാണ് ഇവിടെ കവർച്ച നടത്തിയത്. സമീപത്തുള്ള കടകളിൽ നിന്നും പണം മോഷണം പോയി. പൊലീസ് നടത്തിയ അന്വേഷണത്തിൽ തങ്കച്ചൻ ആണ് കവർച്ചക്ക് പിന്നിലെന്നാണ് കണ്ടെത്തിയത്. ഇയാൾക്കെതിരെ പുത്തൂർ പൊലീസ് സ്റ്റേഷനിൽ അറസ്റ്റ് വാറണ്ട് ഉള്ളതായി പൊലീസ് പറഞ്ഞു. തങ്കച്ചനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ സ്ഥലത്തെ പൊലീസ് സ്റ്റേഷനിൽ അറിയിക്കണമെന്ന് പൊലീസ് പറഞ്ഞു
No comments