കേരള പൂരക്കളി അക്കാദമി അവാർഡ് നേടിയ കെ സുരേശനെ അനുമോദിച്ചു
നീലേശ്വരം : കേരള പൂരക്കളി അക്കാദമിയുടെ 2025വർഷത്തെ പൂരക്കളി അവാർഡ് നേടിയ കെ സുരേശനെ സഹപാഠി ഗ്രൂപ്പായ നീലേശ്വരം പ്രതിഭാ കോളേജ് 1992 A5 ബാച്ച് അനുമോദിച്ചു. ചടങ്ങിൽ ഉഷ.പി. അദ്ധ്യക്ഷത വഹിച്ചു. അധ്യാപകനായ പത്‌മനാഭൻ മാസ്റ്റർ പരിപാടി ഊഘാടനം ചെയ്തു. കഴിഞ്ഞ 42 വർഷമായി പൂരക്കളി രംഗത്തെ സജീവ സാന്നിധ്യമാണ് സുരേശൻ ഫോക്ക്ലാൻ്റ്ഇൻ്റർനാഷണൽ സെൻ്റർ ഫോർ ഫോക്‌ലോ ർ & കൾച്ചറൽ സെൻ്ററിൽ കഴിഞ്ഞ 35 വർഷമായി ജോലി ചെയ്യുന്നു. നീലേശ്വരം മോനാച്ചയിലെ ധാരാളം പാവപ്പെട്ട കുട്ടികൾക്ക് പൂരക്കളി സ്കോളർ ഷിപ്പ് വാങ്ങിക്കൊടുക്കാൻ മുൻ നിരയിൽ പ്രവർത്തിച്ച് വൃത്തിയാണ് സുരേശൻ എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. വിദേശരാജ്യങ്ങളിൽ ഇദ്ദേഹം നാടൻ കലകൾ അവതരിപ്പിച്ചിട്ടുണ്ട് ചടങ്ങിൽ പ്രദീപൻപി ദേവരാജൻ കെ. ഗിരീഷ് പി സുഗന്ധി സി ഉഷ കെ, അനിതാ മണികണുൻ. രജനി പി വത്സല കെ ശ്രീജ പി വിനീത കെ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു പി രാജഗോപാലൻ സ്വാഗതവും പ്രദീപൻ നന്ദിയും പ്രകാശിപ്പിച്ചു
No comments